Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി: ഏകീകൃത മെഡിക്കല്‍ പ്രവേശനപരീക്ഷയായ നീറ്റിനെതിരേ വിവിധ സംസ്ഥാനങ്ങളും സ്വകാര്യ മെഡിക്കല്‍ കോളജുകളും സമര്‍പ്പിച്ച ഹരജികള്‍ ഇന്ന് സുപ്രിംകോടതി പരിഗണിക്കും. ഈ വര്‍ഷം ഇളവ് വേണമെന്നാണ് ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരുകള്‍ ആവശ്യപ്പെട്ടത്. ഭേദഗതി വേണമെന്ന് കേന്ദ്ര സര്‍ക്കാരും ആവശ്യപ്പെടും. ഇതു സംബന്ധിച്ച് അറ്റോണി ജനറല്‍ കോടതിയെ നിലപാട് അറിയിക്കും.6 .5 ലക്ഷംപേര്‍ എഴുതിയ പരീക്ഷ കടുപ്പമേറിയതായിരുന്നെന്നാണ് പൊതുവില്‍ അഭിപ്രായം. സംസ്ഥാനത്ത് തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളായിരുന്നു പരീക്ഷാകേന്ദ്രങ്ങള്‍. മെഡിക്കല്‍ കൗണ്‍സിലിന്റെ മേല്‍നോട്ടത്തില്‍ സി.ബി.എസ്.ഇ നടത്തിയ പരീക്ഷക്കത്തെിയ വിദ്യാര്‍ഥികളെ കര്‍ശന ദേഹപരിശോധനയോടെയാണ് ഞായറാഴ്ച പരീക്ഷാ കേന്ദ്രങ്ങളിലും ഹാളിലും പ്രവേശിപ്പിച്ചത്. പരീക്ഷാകേന്ദ്രത്തിന്റെ ഗേറ്റില്‍ ആദ്യഘട്ട പരിശോധനക്കുശേഷം, പരീക്ഷാ കേന്ദ്രത്തിനുള്ളില്‍ സജ്ജീകരിച്ചിരുന്ന പ്രത്യേക മുറിയില്‍ ശിരോവസ്ത്രമണിഞ്ഞത്തെിയ വിദ്യാര്‍ഥികള്‍ക്കുള്ള പരിശോധനയും നടന്നു.നീറ്റ് നടപ്പാക്കണമെന്ന് കഴിഞ്ഞ ദിവസം സുപ്രിംകോടതി ഉത്തരവിട്ടിരുന്നു. തുടര്‍ന്ന് കേരളം ഉള്‍പ്പെടെ ചില സംസ്ഥാനങ്ങളില്‍ മെഡിക്കല്‍ പ്രവേശന പരീക്ഷ എഴുതിയ വിദ്യാര്‍ഥികള്‍ പ്രതിസന്ധിയിലായിരുന്നു. ഇതിനെ തുടര്‍ന്നാണ് വിവിധ സംഘടനകളും സംസ്ഥാനങ്ങളും കൂടി ഹരജി സമര്‍പ്പിച്ചത്.
Leave a Reply