Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 14, 2025 10:27 am

Menu

Published on May 3, 2016 at 1:30 pm

ജിഷയുടെ കൊലപാതകം; അയല്‍ക്കാരായ രണ്ട് പേര്‍ അറസ്റ്റിൽ

jisha-murder-case

പെരുമ്പാവൂര്‍: കുറുപ്പംപടിയില്‍ രിൽ യുവതിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ അന്വേഷണം ശക്താക്കുന്നു. സംഭവത്തില്‍ പരിസരവാസികളായ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ജിഷയുടെ അയല്‍വാസിയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇയാളെ പെരുമ്പാവൂര്‍ ഡിവൈഎസ്പി ഓഫീസിലെത്തിച്ചു. ജിഷയുടെ വീടിന് പരിസരത്ത് നിന്ന് ഒരു ജോഡി ചെരുപ്പുകള്‍ പൊലീസിന് ലഭിച്ചു. ഇതെ ചുറ്റിപ്പറ്റിയാണ് അന്വേഷണം മുന്നോട്ട് പോകുന്നത്. സംഭവ ദിവസം ജിഷയുടെ വീടിന്റെ പരിസരത്ത് അപരിചിതരായ ആളുകളെ കണ്ടതായി അയല്‍ക്കാര്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.ജിഷയുടെ സഹോദരീ ഭര്‍ത്താവായിരുന്നയാളെയും പൊലീസ് സംശയിക്കുന്നുണ്ട്. സഹോദരിയുമായി ബന്ധം വേര്‍പ്പെടുത്തിയിരുന്ന ഇയാളില്‍ നിന്നും ജിഷക്ക് ഭീഷണി നേരിടേണ്ടി വന്നിരുന്നതായും പറയപ്പെടുന്നു.

സംഭവത്തിന് ശേഷം പോലീസ് വേണ്ട വിധത്തില്‍ അന്വേഷണം നടത്തിയിട്ടില്ലെന്ന ആക്ഷേപത്തെ തുടര്‍ന്ന് തിങ്കളാഴ്ച ഡിവൈഎസ്പി അനിലിന്റെ നേതൃത്വത്തില്‍ ആറു സ്ക്വാഡിന് രൂപം നല്‍കി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ അന്വേഷണം ആരംഭിച്ചു. മൂന്നു സിഐമാരും അഞ്ച് എസ്‌ഐമാരും ഇതില്‍ ഉള്‍പ്പെടും. കൊലപാതകത്തിന് ഉപയോഗിച്ച മാരകായുധങ്ങള്‍ പോലീസ് കണെ്ടടുത്തു. കൊലചെയ്യപ്പെട്ട ജിഷ രണ്ടുദിവസം മുന്‍പാണ് വീട്ടിലെത്തിയതെന്ന് പറയുന്നു. എല്‍എല്‍ബി പരീക്ഷയില്‍ ഒരു വിഷയം തോറ്റതിനാല്‍ എറണാകുളത്ത് ഒരു അഭിഭാഷകന്റെ അടുത്ത് ജോലി ചെയ്യുകയും അവിടെ സമീപത്തുള്ള ഹോസ്റ്റലില്‍ താമസിച്ചു വരികയായിരുന്നു.ജിഷ കൊല്ലപ്പെട്ടതു ക്രൂരമായ പീഡനത്തിന് ഇരയായ ശേഷമെന്നു പോലീസിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. യുവതിയുടെ മാറിടത്തിലും കഴുത്തിലുമായി 13 ഇഞ്ച് ആഴത്തിലുള്ള രണ്ടു മുറിവുകള്‍ കണെ്ടത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഗുഹ്യഭാഗത്ത് ഇരുമ്പു ദണ്ഡുകൊണ്ട് ആക്രമിച്ചതായും വന്‍കുടല്‍ പുറത്തുവന്നതായും ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് പറയുന്നു. ആണി പറിക്കാന്‍ ഉപയോഗിക്കുന്ന ഇരുമ്പുദണ്ഡുകൊണ്ടു തലയ്ക്കു പിന്നിലും മുഖത്തും മാരകമായി അടിയേറ്റിട്ടുണ്ട്. അടിയുടെ ആഘാതത്തില്‍ മൂക്കു തകര്‍ന്നു. ഇരുമ്പുദണ്ഡ് പോലീസ് കണെ്ടടുത്തു. ഷാള്‍ ഉപയോഗിച്ചു മുറുക്കിയശേഷം കഴുത്തില്‍ കത്തി ഉപയോഗിച്ചു കുത്തിയിട്ടുണ്ട്. ബലാത്സംഗശ്രമം ചെറുക്കുന്നതിനിടെയാണ് അക്രമം നടന്നതെന്നാണു പോലീസിന്റെ നിഗമനം.

വ്യാഴാഴ്ച രാത്രി എട്ടോടെയാണു ജിഷയുടെ മൃതദേഹം കുറുപ്പംപടി വട്ടോളിപ്പടിയില്‍ കനാല്‍ പുറംപോക്കു ഭൂമിയിലെ ഒറ്റമുറി വീട്ടിലെ കിടപ്പുമുറിയില്‍ കണെ്ടത്തിയത്. ആദ്യപരിശോധനയില്‍ കൊലപാതകമാണെന്നു പോലീസ് സ്ഥിരീകരിച്ചിരുന്നു. എന്നാല്‍, സംഭവം നടന്നു ദിവസങ്ങളോളം ജിഷയുടെ ശരീരത്തിലുണ്ടായ മറ്റു പീഡനങ്ങളെക്കുറിച്ചു പോലീസ് അന്വേഷിച്ചില്ലെന്ന് ആക്ഷേപമുയര്‍ന്നിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയതിനു ശേഷമാണു കെലപാതകത്തിനു മുമ്പ് ക്രൂരമായ പീഡനം നടന്നതിന്റെ വിവരങ്ങള്‍ പുറത്തുവന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News