Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
വാഷിങ്ടണ്‍ : സൗരയൂഥത്തിലെ കുഞ്ഞന്‍ ഗ്രഹമായ ബുധന്‍ ഇന്നു സൂര്യനും ഭൂമിക്കും ഇടയിലൂടെ കടന്നുപോകും. ബുധസംതരണം എന്നു വിളിക്കുന്ന ഈ “കുഞ്ഞന്‍ നടത്തം” 100 വര്‍ഷത്തില്‍ 13 തവണ മാത്രമാണു നടക്കുക.ഭൂമിക്കും സൂര്യനുമിടയിലൂടെ ബുധന്‍ കടന്നുപോകുമ്പോള്‍ കൃത്യമായി ഒരേ നേര്‍രേഖയില്‍ വരുന്നതുമൂലം സൂര്യബിംബത്തിനുള്ളില്‍ പൊട്ടുപോലെ ബുധനെ കാണുന്ന പ്രതിഭാസമാണു ബുധസംതരണം. 4.42നാണു ബുധന്‍ സൂര്യബിംബത്തിനകത്തു കാണുക. ഏഴര മണിക്കൂര്‍ ബുധന്‍ ചെറിയ പൊട്ടായി സൂര്യബിംബത്തിനകത്തുകൂടി നീങ്ങിക്കൊണ്ടിരിക്കും. ഇന്നു കേരളത്തില്‍ സൂര്യാസ്തമയം 6.40ന് ആയതുകൊണ്ട് അത്രയും നേരം മാത്രം ഈ വിസ്മയം ദൃശ്യമാകും. നഗ്ന നേത്രങ്ങള്‍ കൊണ്ട് കാണരുതെന്നാണ് കേന്ദ്ര എര്‍ത്ത് സയന്‍സ് മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്.നൂറ്റാണ്ടില്‍ 13-14 തവണ ബുധസംതരണം നടക്കുമെങ്കിലും എല്ലാം ദൃശ്യമാകാറില്ല. 13 വര്‍ഷം മുന്‍പു നടന്ന ബുധസംതരണം കേരളത്തില്‍ ദൃശ്യമായിരുന്നു. മൂന്നു വര്‍ഷം കഴിഞ്ഞാല്‍ വീണ്ടും ബുധസംതരണമുണ്ടാകുമെങ്കിലും ഇന്ത്യയില്‍ ഇനി കാണാന്‍ 16 വര്‍ഷം കഴിയണം.
Leave a Reply