Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 14, 2025 2:30 pm

Menu

Published on May 10, 2016 at 4:18 pm

ഹയര്‍സെക്കന്‍ഡറി ,വൊക്കേഷണൽ ഹയർസെക്കണ്ടറി പരീക്ഷാഫലങ്ങള്‍ പ്രഖ്യാപിച്ചു;പ്ലസ് ടു വില്‍ 80.94% വിജയം; വി.എച്ച്.എസ്.ഇ 87.72%

kerala-12th-2-result-announced

തിരുവനന്തപുരം: സംസ്ഥാനത്തെ  ഹയര്‍സെക്കന്‍ഡറി വോക്കേഷണൽ ഹയർസെക്കണ്ടറി പരീക്ഷാഫലം പ്രഖ്യാപിച്ചു. ഹയര്‍ സെക്കണ്ടറിയില്‍ 80.94 ശതമാനമാണ് വിജയം. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് കുറവാണ്. 83.96 ആയിരുന്നു കഴിഞ്ഞ വര്‍ഷത്തെ വിജയശതമാനം. 9870 പേര്‍ക്ക് എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി. ഇതില്‍ 70 ശതമാനവും പെണ്‍കുട്ടികളാണ്. 72 സ്‌കൂളുകള്‍ 100 ശതമാനം വിജയം നേടി. 125 വിദ്യാര്‍ത്ഥികള്‍ 1200ല്‍ മുഴുവന്‍ മാര്‍ക്കും നേടി.ജില്ലകളില്‍ കണ്ണുര്‍ ആണ് ഏറ്റവും ഉയര്‍ന്ന വിജയശതമാനം: 84.86. കുറവ് പത്തനംതിട്ട: 72.04%. ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷ എഴുതിയത് തിരുവനന്തപുരം പട്ടം സെന്റ് മേരീസ്. 93.22% ആണ് ഇവിടെ വിജയം.സേ പരീക്ഷ ജൂണ്‍ രണ്ടു മുതല്‍ എട്ടു വരെ രാവിലെയും ഉച്ചകഴിഞ്ഞുമായി നടത്തുമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. മുന്‍വര്‍ഷത്തേ അപേക്ഷിച്ച് രണ്ട് പ്രത്യേകതകള്‍ ഇത്തവണയുണ്ടെന്ന് ഫലം പ്രഖ്യാപിച്ച ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദ് പറഞ്ഞു. മുന്‍ വര്‍ഷത്തേക്കാള്‍ രണ്ടാഴ്ച മുന്‍പാണ് ഫലം പ്രഖ്യാപിച്ചത്.ഉത്തര സൂചിക മൂല്യനിര്‍ണയത്തിനു മുന്‍പ് പുറത്തുവിടാന്‍ കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.വി.എച്ച്.എസ്.ഇ ഒന്നും രണ്ടും പാര്‍ട്ടില്‍ 87.72 ശതമാനവും മൂന്ന് പാര്‍ട്ടിനും കൂടി ചേര്‍ത്ത് 79.03% ആണ് വിജയം.ഏറ്റവും ഉയര്‍ന്ന വിജയശതമാനം പാലക്കാട് ജില്ലയില്‍: 89.6%
കുറവ് പത്തനംതിട്ടയില്‍: 69.46%

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News