Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 28, 2026 12:12 am

Menu

Published on May 13, 2016 at 3:16 pm

ഔറംഗബാദില്‍ ഉള്ളി കിലോയ്‌ക്ക് 50 പൈസ

farmers-sell-onions-for-50-paisa-a-kg

ഔറംഗാബാദ്‌: . ഔറംഗാബാദിൽ ഉള്ളിവില കുത്തനെ താഴോട്ട്. ഇവിടെ ഒരു കിലോഗ്രാം ഉള്ളിക്ക് ഇപ്പോൾ 50 പൈസ മാത്രമാണ് വില.  ഉള്ളി ഉല്‍പ്പാദനം വന്‍ തോതില്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ്‌ ഈ വിലയിടിവ്‌. മിക്ക കർഷകർക്കും ഉൽപ്പാദിപ്പിക്കുന്ന ഉള്ളി സ്റ്റോക് ചെയ്യാനുള്ള കഴിവില്ല. ഉള്ളി മൊത്തവ്യാപാര രംഗത്തെ മറാത്തവാഡയിലെ ഏറ്റവും വലിയ വില്‍പ്പന കേന്ദ്രങ്ങളില്‍ ഒന്നായ ലസൂരില്‍ ഉള്ളി കിലോയ്‌ക്ക് 50 രൂപയ്‌ക്ക് വരെ വിറ്റതായും 500-600 രൂപയ്‌ക്ക് 100 കിലോ വില്‍പ്പന നടത്തിയതായിട്ടുമാണ്‌ വിവരം. രാജ്യത്തെ ഏറ്റവും വലിയ ഉള്ളിമാര്‍ക്കറ്റായ ലാസല്‍ഗോണില്‍ ഒരു ക്വിന്റല്‍ 720 രൂപയ്‌ക്ക് വിറ്റെന്നും വിവരമുണ്ട്‌. ഒരു ഏക്കറിന് 50,000 രൂപ മുതൽ 80,000 രൂപ വരെ മുടക്കിയാണ് പലരും കൃഷിയിറക്കുന്നത്. മുടക്കുമുതൽ പോലും തിരികെ കിട്ടുന്നില്ലെന്ന് കൃഷിക്കാർ പറയുന്നു. വരൾച്ച കാരണം കരിമ്പ് കൃഷിയും മറ്റും ചെയ്ത കർഷകർ പോലും ഉള്ളികൃഷിയിലേക്ക് തിരിയുകയായിരുന്നു. ആവശ്യവും ഉൽപ്പാദനവും തമ്മിലുള്ള അനുപാതം ശരിയാവാത്തതാണ് വിലത്തകർച്ചക്ക് കാരണമെന്ന് വിദഗ്ധർ പറയുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News