Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 14, 2025 10:08 am

Menu

Published on May 18, 2016 at 6:02 pm

പിണറായി വിജയന്‍ മത്സരിച്ച ധര്‍മടം മണ്ഡലത്തില്‍ സിപിഐഎം പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്തതിന്റെ ദൃശ്യങ്ങള്‍ പുറത്ത്

dharmadam-fake-vote-controversy

തിരുവനന്തപുരം: കണ്ണൂര്‍ ജില്ലയിലെ ധര്‍മ്മടം മണ്ഡലത്തില്‍ കള്ളവോട്ട് ചെയ്യുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്തായി. ധര്‍മ്മടത്തെ അഞ്ചു ബൂത്തുകളിലാണ് കള്ളവോട്ട് നടന്നതെന്നാണ് കണ്ടെത്തിയിരിക്കുന്നത്.21 പേര്‍ കള്ളവോട്ട് ചെയ്യുന്നതിന്‍റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ കാമറയില്‍നിന്നാണ് തെളിവുകള്‍ ലഭിച്ചത്.

പോളിംഗ് അവസാനിക്കുന്ന സമയങ്ങളിലാണ് കള്ളവോട്ട് നടന്നിരിക്കുന്നത്. ഏഴു മണ്ഡലങ്ങളില്‍ പൂര്‍ണ സമയ വെബ്കാസ്റ്റിംഗ് ഉണ്ടായിരുന്നതാണ് കള്ളവോട്ട് പിടികൂടാന്‍ സാധിച്ചത്. യുഡിഎഫ് നല്‍കിയ പരാതിയിലാണ് പരിശോധന നടന്നത്.

ധര്‍മ്മടത്ത് വ്യാപകമായി കള്ളവോട്ട് നടന്നതായി യുഡിഎഫ് സ്ഥാനാര്‍ഥി മമ്പറം ദിവാകരന്‍ ആരോപിച്ചു. സിപിഎമ്മിന്‍റെ വനിതാ പഞ്ചായത്തംഗമടക്കം നിരവധി പേരാണ് കള്ളവോട്ട് ചെയ്തത്.
മണ്ഡലത്തില്‍ 17,000 കള്ളവോട്ട് നടന്നതായി അദ്ദേഹം പറഞ്ഞു. എന്നാല്‍ ആരോപണം സിപിഎം നിഷേധിച്ചു. പിണറായിയുടെ വിജയത്തിന്‍റെ മാറ്റുകുറയ്ക്കാനാണ് ആരോപണമെന്ന് സിപിഎം നേതാവ് കെ.കെ രാഗേഷ് പറഞ്ഞു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News