Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഇന്ത്യയുടെ തദ്ദേശീയമായി നിര്‍മിച്ച പുനഃരുപയോഗിക്കാവുന്ന ആദ്യ സ്‌പേസ് ഷട്ടില്‍ വിജയകരമായി പരീക്ഷിച്ചു . തിങ്കളാഴ്ച രാവിലെ ഏഴുമണിയോടെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍നിന്നാണ് റീയൂസബ്ള്‍ ലോഞ്ച് വെഹിക്ക്ള്‍– ടെക്നോളജി ഡെമോണ്‍സ്ട്രേഷന്‍ (ആര്‍.എല്‍.വി– -ടി.ഡി) വിക്ഷേപിച്ചത്. 12 വര്‍ഷം മുമ്പാരംഭിച്ച പദ്ധതിയാണ് ഇപ്പോള്‍ പരീക്ഷണവിജയം നേടിയിരിക്കുന്നത്. ഇന്ത്യ ആദ്യമായി പരീക്ഷിക്കുന്ന ചിറകുള്ള ബഹിരാകാശ പേടകത്തിന്റെ ആദ്യ മാതൃക തയ്യാറാക്കാന്‍ 95 കോടിയോളം രൂപയാണ് ഇതിന് ചെലവായത്. ജി.മാധവന്‍ നായര്‍ വി.എസ്.എസ്.സി. ചെയര്‍മാനായിരുന്ന കാലത്താണ് പുനരുപയോഗ വിക്ഷേപണ വാഹനത്തിന്റെ സാക്ഷാത്കാരത്തിനുള്ള തുടക്കമായത്.
ഖര ഇന്ധനം ഉപയോഗിക്കുന്ന ഒന്‍പത് ടണ്‍ ഭാരമുള്ള ബൂസ്റ്റര്‍ റോക്കറ്റിന് മുകളിലിരുന്ന് 70 കിലോമീറ്റര്‍ മുകളിലേക്കും പിന്നീട് അതില്‍നിന്ന് വിഘടിച്ച് ശബ്ദത്തെക്കാള്‍ അഞ്ചിരട്ടി വേഗത്തില്‍ മുന്‍ നിശ്ചയിച്ച പാതയിലൂടെ ബംഗാള്‍ ഉള്‍ക്കടലിലെ സാങ്കല്‍പ്പിക റണ്‍വേയിലേക്ക് തിരികെ പതിക്കുകയും ചെയ്യുമ്പോള്‍ പൂര്‍ണതോതിലുള്ള പുനഃരുപയോഗ വിക്ഷേപണ വാഹനം എന്ന ലക്ഷ്യത്തിലേക്കുള്ള ആദ്യഘട്ടം പൂര്‍ത്തിയാകും.
ഇത് പരീക്ഷണാര്‍ത്ഥമുള്ള വിക്ഷേപണമാണ്. കാഴ്ചയില്‍ യുഎസിന്റെ സ്‌പേസ് ഷട്ടില്‍ പോലെ തോന്നുമെങ്കിലും യഥാര്‍ഥ വാഹനത്തെക്കാള്‍ ആറു മടങ്ങ് ചെറുതാണ് ഇപ്പോള്‍ വിക്ഷേപിക്കുന്നത്. 2030 ല്‍ ഇന്ത്യക്ക് സാധ്യമാകുമെന്ന് പ്രതീക്ഷിക്കുന്ന പൂര്‍ണതോതിലുള്ള പുനരുപയോഗ വിക്ഷേപണ വാഹനത്തിന് ഇപ്പോള്‍ പരീക്ഷണ വിക്ഷേപണം നടത്തിയ വാഹനത്തെക്കാള്‍ അഞ്ചിരട്ടി വലിപ്പമുണ്ടാകും. പരീക്ഷണ വാഹനത്തിന് 6.5 മീറ്റര്‍ നീളവും 1.75 ടണ്‍ ഭാരവുമാണ് ഉള്ളതെങ്കില്‍ അന്തിമമായി രൂപകല്പന ചെയ്യുന്ന വിമാനാകൃതിയിലുള്ള വാഹനത്തിന് 32 മീറ്റര്‍ നീളവും 72 ടണ്‍ ഭാരവുമാണുണ്ടാവുക.ഇപ്പോള്‍ വിക്ഷേപിച്ച പരീക്ഷണ വാഹനം 70 കിലോമീറ്റര്‍ മുകളില്‍ നിന്നാണ് ഭൗമാന്തരീക്ഷത്തിലേക്ക്
Leave a Reply