Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: സിപിഐഎം മന്ത്രിമാരുടെ പട്ടിക തയ്യാറായി.പിണറായി വിജയന് ആഭ്യന്തരവും വിജിലന്‍സും . ധനകാര്യവകുപ്പ് തോമസ് ഐസക്കിന്. ജി.സുധാകരന്‍ (പൊതുമരാമത്ത്). സി.രവീന്ദ്രനാഥ് (വിദ്യാഭ്യാസം), കെ.കെ.ശൈലജ (ആരോഗ്യം), ഇ.പി.ജയരാജന്‍ (വ്യവസായം), കടകംപള്ളി സുരേന്ദ്രന്‍ (വൈദ്യുതി), എ.സി.മൊയ്തീന്‍ (സഹകരണം), ടി.പി.രാമകൃഷ്ണന്‍ (തൊഴില്‍, എക്‌സൈസ്), ജെ.മേഴ്‌സിക്കുട്ടിയമ്മ (ഫിഷറീസ്, തുറമുഖം) കെ.ടി.ജലീല്‍ (ടൂറിസം) എ.കെ.ബാലന് (പട്ടികവര്‍ഗക്ഷേമം തദ്ദേശഭരണം). സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് നിര്‍ദ്ദേശിച്ച വകുപ്പ് വിഭജനം സംസ്ഥാന കമ്മിറ്റി അംഗീകരിച്ചു. എംഎം മണിയെ പാര്‍ട്ടി വിപ്പായി തീരുമാനിച്ചു. എസ്. ശര്‍മ്മയാണ് പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി.തിരുവനന്തപുരം എകെജി സെന്ററില്‍ നടന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് മന്ത്രിമാരുടെ പേരുകള്‍ സംബന്ധിച്ച് തീരുമാനമായത്.