Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: സംസ്ഥാന മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. കണ്ണൂര്‍ സ്വദേശി മുഹമ്മദ് മുനവ്വിര്‍ ബി.വിയ്ക്കാണ് ഒന്നാം റാങ്ക്. രണ്ടാം റാങ്ക് ചെന്നൈ സ്വദേശി ബി ലക്ഷ്മണ്‍ ദേവും മൂന്നാം റാങ്ക് കൊച്ചി സ്വദേശി ബെന്‍സണ്‍ ജേക്ക് എല്‍ദോയും കരസ്ഥമാക്കി.1047087 പേര്‍ യോഗ്യത നേടി. ആദ്യ പത്ത് റാങ്കുകളില്‍ ഏഴും ആണ്‍കുട്ടികളാണ് നേടിയത്. ആരോഗ്യ മന്ത്രി കെകെ ശൈലജയാണ് ഫലം പ്രഖ്യാപിച്ചത്.
ആരോഗ്യ മന്ത്രി കെകെ ശൈലജയാണ് ഫലം പ്രഖ്യാപിച്ചത്.
മറ്റു റാങ്കുകള്‍:
നാല്: എം. സി. റമീസ ജഹാന്‍ (മലപ്പുറം). അഞ്ച് കെവിന്‍ ജോയ് (പുല്ലുക്കര), ആറ് അജയ് എസ്.നായര്‍, (തൃപ്പൂണിത്തുറ). ഏഴ് കെ.ആസിഫ് അബാന്‍ (മലപ്പുറം), എട്ട് കെ.ഹരികൃഷ്ണന്‍ (കോഴിക്കോട്) ഒമ്പത് അലീന അഗസ്റ്റിന്‍ (കോട്ടയം) , 10 എ.നിഹല (മലപ്പുറം).
എസ്.സി വിഭാഗത്തില്‍ ഒന്നാം റാങ്ക് തിരുവനന്തപുരം സ്വദേശി വിപിന്‍ ജി രാജും രണ്ടാം റാങ്ക് തൃശൂര്‍ സ്വദേശി അരവിന്ദ് രാജനും സ്വന്തമാക്കി. എസ്.ടി വിഭാഗത്തില്‍ രണ്ടാം റാങ്ക് കാസര്‍കോട് സ്വദേശി മേഘ്‌നക്കാണ്.
Leave a Reply