Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: നടന്‍ കലാഭവന്‍ മണിയുടെ മരണം സിബിഐക്ക് വിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇതു സംബന്ധിച്ച വിജ്ഞാപനം ഇന്ന് തന്നെ സര്‍ക്കാര്‍ പുറത്തിറക്കും. അന്വേഷണത്തിനായുള്ള ശുപാര്‍ശ കേന്ദ്രസര്‍ക്കാരിന് കൈമാറി.കലാഭവന്‍ മണിയുടെ മരണം സംബന്ധിച്ച് സിബിഐ അന്വേഷണം വേണമെന്നും, പോലീസ് അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും ആവശ്യപ്പെട്ട് ബന്ധുക്കള്‍ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടിരുന്നു. മണിയുടെ അനിയന്‍ ആര്‍.എല്‍.വി രാമകൃഷ്ണനും ബന്ധുക്കളും സുഹൃത്തുക്കളുമാണ് മുഖ്യമന്ത്രിയെ കണ്ടത്.
മണിയുടെ മരണം കൊലപാതകമാണെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നു. രണ്ട് മാസമായി അന്വേഷണം മന്ദീഭവിച്ചിരിക്കുകയാണ്. മണിയുടെ ശരീരത്തില്‍ കണ്ടെത്തിയ വിഷാംശം ആസൂത്രിതമായി നല്‍കിയതാണെന്നും പോലീസ് അന്വേഷണത്തില്‍ ചോദ്യം ചെയ്യേണ്ടവരെ കൃത്യമായി ചോദ്യംചെയ്തിട്ടില്ലെന്നും ബന്ധുക്കള്‍ മുഖ്യമന്ത്രിയോട് പറഞ്ഞിരുന്നു.
Leave a Reply