Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പാപ്പിനിശ്ശേരി:മുഹമ്മദലി വിഷയത്തില്‍ മാധ്യമങ്ങള്‍ക്കെതിരെ കായിക മന്ത്രി ഇ.പി ജയരാജന്‍. താന്‍ അന്താരാഷ്ട്ര കായിക മന്ത്രിയാണെന്നാണ് ചില പത്രക്കാര്‍ കരുതുന്നത് എന്നാണ് ജയരാജന്‍ പറഞ്ഞത്. ‘ചില പത്രക്കാര്‍ വിചാരിച്ചു,ഞാനൊരു അന്താരാഷ്ട്ര കായിക മന്ത്രിയാണെന്ന്. ഞാന്‍ കേരളത്തിന്റെ കായിക മന്ത്രിയാണ്.’ ജയരാജന്‍ വ്യക്തമാക്കി. പാപ്പിനിശ്ശേരിയില്‍ നടന്ന സ്വീകരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാധ്യമങ്ങള്‍ തന്നെ പലവുരു വേട്ടയാടാന്‍ ശ്രമിച്ചിട്ടുണ്ട്. അതിലൊന്നും പതറിപ്പോയിട്ടില്ല. കാറില്‍ യാത്ര ചെയ്യുന്ന വേളയിലാണ് ഒരു ചാനല്‍ എന്നോട് അനുശോചന സന്ദേശം ആവശ്യപ്പെട്ടത്. നമ്മുടെ മുഹമ്മദലി എന്നു കേട്ടപ്പോള്‍ ഞാന്‍ ധരിച്ചു കേരളത്തിലെ മുഹമ്മദലിയാണെന്ന്. അതുകൊണ്ടാണ് ആ ചാനലിനോട് അങ്ങനെ പറഞ്ഞത്. ഉടന്‍ തന്നെ താനത് തിരുത്തുകയും ചെയ്തിരുന്നെന്ന് മന്ത്രി വ്യക്തമാക്കി.
ബോക്‌സിങ് താരം മുഹമ്മദലിയുടെ മരണത്തിനു പിന്നാലെ ഇ.പി ജയരാജന്‍ ഒരു ചാനലിലൂടെ നടത്തിയ അനുസ്മരണം ചര്‍ച്ചയായിരുന്നു. കേരളത്തിലെ കായിക താരം എന്ന നിലയിലുള്ള ജയരാജന്റെ പ്രതികരണത്തെ തുടര്‍ന്ന് അദ്ദേഹത്തിന് സോഷ്യല്‍മീഡിയകളിലൂടെ വലിയ പരിഹാസം നേരിടേണ്ടി വന്നിരുന്നു.
Leave a Reply