Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

October 23, 2026 2:13 pm

Menu

Published on June 17, 2016 at 9:37 am

ബ്രിട്ടനില്‍ വനിതാ എം.പി വെടിയേറ്റ് മരിച്ചു

pro-eu-british-mp-dies-after-street-stabbing-shooting-in-constituency

ലണ്ടന്‍: ബ്രിട്ടനില്‍ ലേബര്‍ പാര്‍ട്ടിയുടെ ആദ്യ വനിതാ എം.പി ജോ കോക്‌സ് വെടിയേറ്റു മരിച്ചു.വടക്കന്‍ ലണ്ടനിലെ ബാട്‌ലി ആന്‍ഡ് സ്‌പെന്‍ മണ്ഡലത്തിലെ ജോ കോക്‌സ്  കൊല്ലപ്പെട്ടത്.52കാരനായ ഒരാളെ പൊലീസ് അറസ്റ്റുചെയ്തു. ജൂണ്‍ 23ന് ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ തുടരണോ വേണ്ടയോ എന്ന് തീരുമാനിക്കുന്ന ഹിത പരിശോധന നടക്കാനിരിക്കെയാണ് സംഭവം.41കാരിയായ ജോ ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ തുടരണമെന്ന് ശക്തമായി വാദിച്ചിരുന്നയാളാണ് ജോ. അടുത്തയാഴ്ച യൂറോപ്യന്‍ യൂണിയന്‍ അംഗത്വം സംബന്ധിച്ച് ഹിതപരിശോധന നടക്കാനിരിക്കുകയാണ്. ഇതിന്റെ ഭാഗമായുള്ള പ്രചാരണ പരിപാടികളില്‍ സജീവമായിരിക്കെയാണ് ജോ കൊല്ലപ്പെട്ടത്.2003ലെ ഇറാഖ് അധിനിവേശത്തെ അനുകൂലിച്ച ലേബര്‍ എം.പി സ്റ്റീഫന്‍ ടിംസിനെ 2010ല്‍ 21കാരനായ വിദ്യാര്‍ത്ഥി മാരകമായി കുത്തിപ്പരിക്കേല്‍പ്പിച്ചിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News