Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 15, 2025 8:41 pm

Menu

Published on June 17, 2016 at 1:32 pm

ജിഷയുടെ കൊലപാതകം:പ്രതി പിടിയിലായിട്ടും ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ ഇനിയും ബാക്കി

jisha-murder-case-social-media-raise-questions-about-the-real-culprit

ജിഷയുടെ കൊലപാതകം ഇത്രയധികം ചർച്ചയ്ക്ക് വഴിയൊരുക്കിയത് സോഷ്യൽ മീഡിയയാണ്.പ്രതിയുടെ രേഖാചിത്രം പ്രചരിക്കാൻ വഴിയൊരുക്കിയതും സോഷ്യൽ മീഡിയയായിരുന്നു.ഒടുവിൽ ഇപ്പോൾ പ്രതിയെ പിടികൂടിയിരിക്കുന്നു .കൊലനടത്തിയത് ഒരുപക്ഷേ പ്രതി അമിയൂര്‍ ഇസ്ലാം തന്നെ ആകാം. പക്ഷേ അതിന് പിന്നില്‍ മറ്റെന്തെങ്കിലും ദുരൂഹതയുണ്ടോ? സോഷ്യല്‍ മീഡിയയില്‍ പ്രചരിയ്ക്കുന്ന ചില ചോദ്യങ്ങളാണിവ. ഇവയ്ക്ക് കൃത്യമായ ഉത്തരം ലഭിയ്‌ക്കേണ്ടതാണ്
പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് അനുസരിച്ച് ജിഷയുടെ മരണം നടന്നത് ഏപ്രില്‍ 28 വെളുപ്പിനാണ്. (അല്ലാതെ വൈകിട്ട് അഞ്ചര മണിയ്ക്കല്ല). അതായത്, കൊല നടക്കുന്ന സമയം, വെളുപ്പിന് രണ്ടോ മൂന്നോ മണിയ്ക്ക്, ജിഷയുടെ അമ്മ വീട്ടില്‍ ഇല്ലായിരുന്നോ?
വീട്ടില്‍ ഉണ്ടായിരുന്നുവെങ്കില്‍, കൊല നടത്തിയ ആളെ അമ്മ എന്തുകൊണ്ട് ആക്രമിച്ചില്ല? അല്ലെങ്കില്‍, കൊല നടത്തിയ ആള്‍ കൊലയ്ക്ക് ദൃക്സാക്ഷിയായ അമ്മയെ എങ്ങനെ വെറുതെവിട്ടു?

ജിഷ പെന്‍ക്യാമറ കുത്തിക്കൊണ്ടാണ് നടന്നിരുന്നതെന്ന് പറയപ്പെടുന്നു. എങ്കില്‍, എന്തുകൊണ്ട് ക്യാമറയില്‍ കൊലപാതകിയുടെ മുഖം തെളിഞ്ഞില്ല? (ക്യാമറയില്‍ ഉള്ള മുഖം അമ്മയുടേതു മാത്രമാണെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്.) ക്യാമറ കൊലപാതകിയുടെ ശ്രദ്ധയില്‍ പെട്ടിരുന്നെങ്കില്‍ നിര്‍ണ്ണായക തെളിവിന് സാധ്യതയുള്ള ആ പെന്‍ക്യാമറ അയാള്‍ കൈക്കലാക്കുകയില്ലായിരുന്നോ? ഇനി, പെന്‍ ക്യാമറ ഉള്ള കാര്യം കൊലയാളിക്ക് അറിയില്ലായിരുന്നു എങ്കില്‍, അയാളുടെ മുഖം കൃത്യമായും ക്യാമറയില്‍ തെളിയുമായിരുന്നില്ലേ?

ഉറങ്ങാന്‍ നേരത്ത് പെന്‍ക്യാമറ വസ്ത്രത്തില്‍ നിന്ന് ഊരി വച്ചിരുന്നു എന്നാണെങ്കില്‍ കൊലപാതകം നടന്നത് അര്‍ദ്ധരാത്രിയിലോ അതിരാവിലെയോ ആണെന്ന് അതില്‍ നിന്നു തന്നെ വ്യക്തമല്ലേ?

ജിഷയുടെ ഭാഗത്തു നിന്ന് ചെറുത്തുനില്‍പ്പ് ഉണ്ടായതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നില്ല. (അഞ്ചുപേജുള്ള വിശദമായ റിപ്പോര്‍ട്ടാണത്രേ). അതായത് കൊല്ലപ്പെടുന്നതിന് മുമ്പുള്ള നിമിഷങ്ങളില്‍ ജിഷ ഉറങ്ങുകയായിരുന്നു. അല്ലെങ്കില്‍, അബോധാവസ്ഥയിലായിരുന്നു.

ജിഷ കഴിച്ച ആഹാരം ദഹിച്ചുതുടങ്ങിയിരുന്നില്ല എന്നാണ് റിപ്പോര്‍ട്ട്. അതായത്, കൊല്ലപ്പെടുന്നതിന് 20-30 മിനിട്ട് മുമ്പായിരിക്കണം ജിഷ ആഹാരം കഴിച്ചത്.

ജിഷയുടെ രക്തത്തില്‍ മദ്യത്തിന്റെ അംശം ഉണ്ടായിരുന്നു. ഏകദേശം 23 മില്ലി ലിറ്റര്‍. ഒരു പെഗ് മദ്യത്തില്‍ 25.68 മി.ലി. ചാരായം (ആല്‍ക്കഹോള്‍) കാണുമെന്നാണ് കണക്ക്. അതായത്, കൊല്ലപ്പെടുന്നതിന് തൊട്ടുമുമ്പ് തന്നെ ജിഷ ഒരു പെഗ്ഗ് മദ്യം കഴിച്ചിരുന്നു.

ഇത്രയും മദ്യം ബലം പ്രയോഗിച്ച് വായിലേക്ക് ഒഴിച്ചുകൊടുക്കാന്‍ കഴിയില്ല. അങ്ങനെ ചെയ്താല്‍ വായ ബലമായി തുറന്നുപിടിക്കാന്‍ വേണ്ടി ഇരുകവിളുകളും ഇറുക്കിപ്പിടിച്ചതിന്റെ വിരലടയാളങ്ങളും ക്ഷതങ്ങളും കാണും. മാത്രമല്ല, ബലം പ്രയോഗിച്ച് വായിലേക്ക് ഒഴിച്ചുകൊടുക്കുന്ന മദ്യം പുറത്തേയ്ക്ക് തുപ്പിക്കളയാനുള്ള നീക്കം ജിഷ തീര്‍ച്ചയായും നടത്തിയിരിക്കും. അങ്ങനെ ചെയ്താല്‍, വസ്ത്രത്തില്‍ മദ്യത്തിന്റെ പാടുണ്ടാകും. ഇതൊന്നും സംഭവിക്കാത്ത രീതിയില്‍ രണ്ടു നിഗമനങ്ങളിലെ എത്താനാകൂ – ഒന്നുകില്‍ ജിഷ സ്വന്തമായി മദ്യം ഉപയോഗിച്ചു; അല്ലെങ്കില്‍, ഉത്തമവിശ്വാസമുള്ള ആരോടോ ഒപ്പം വീട്ടില്‍ ഇരുന്ന് രാത്രിയില്‍ മദ്യപിച്ചു. കൊലപാതകം നടന്നത് അതിനു ശേഷമാണ്.

കൊലപാതകം നടത്തിയത് പുരുഷനാണെന്നതിന് എന്താണ് തെളിവ്? എന്തുകൊണ്ട് അത് ഒരു സ്ത്രീ തന്നെ ആയിക്കൂടാ? വയറുനിറച്ച് ആഹാരം കഴിച്ച് അല്‍പ്പം മദ്യപിച്ച് മയങ്ങിക്കിടക്കുന്ന ജിഷയെ കൊല്ലാന്‍ ഒരു പുരുഷന്റെ കരുത്ത് ആവശ്യമില്ല. കാരണം, ഇവിടെ ചെറുത്തുനില്‍പ്പ് ഉണ്ടായിട്ടില്ല.

ഏപ്രില്‍ 28-ാം തീയതി രാത്രി എട്ടുമണിയോടെ ജിഷയുടെ അമ്മ വീട്ടിലെത്തി കതക് തട്ടിയപ്പോള്‍ ജിഷ കതകുതുറന്നില്ലെന്നും, അവര്‍ ഉറക്കെ വിളിച്ചതുകേട്ടുവന്ന അയല്‍ക്കാരനായ വര്‍ഗ്ഗീസ് എന്നയാളോടൊപ്പമാണ് പിന്‍ഭാഗത്തുകൂടി വീടിനകത്തു കടന്നതെന്നും ജിഷയുടെ ശരീരം കണ്ടതെന്നുമാണ് റിപ്പോര്‍ട്ട്. ഇതില്‍ ഒരു കാര്യം തെളിഞ്ഞുവരുന്നു. ജിഷയുടെ ശരീരം തന്നോടൊപ്പം മറ്റൊരാളും കൂടി ആദ്യമായി കാണണമെന്ന് അമ്മ തീരുമാനിച്ചിരുന്നു. അതായത്, മരണം ആദ്യം കാണുന്നയാള്‍ താന്‍ മാത്രമല്ല. ഇത്തരമൊരു സാക്ഷ്യപ്പെടുത്തല്‍ സ്വാഭാവികമല്ല. അതിന്റെ പിന്നില്‍ ചില പ്ലാനിംഗ് ഉണ്ട്.

ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ വച്ചാണ് ജിഷയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തിയത്. പോസ്റ്റുമോര്‍ട്ടം നടത്തുന്പോള്‍ ചെയ്യേണ്ട നടപടിക്രമങ്ങളും കൃത്യമായിരുന്നില്ല എന്നാണ് ആക്ഷേപം.

ഏപ്രില്‍ 29 ന് രാത്രി 8.15ന് പോസ്റ്റ്മാർട്ടം കഴിഞ്ഞ് ആലപ്പുഴ മെഡിക്കൽ കോളേജിൽ നിന്ന് ഏറ്റുവാങ്ങിയ മൃതദേഹം അന്ത്യകർമ്മങ്ങൾക്ക് പോലും അനുവദിക്കാതെ അന്നു രാത്രി തന്നെ 9.30 ന് ധൃതി പിടിച്ച് ദഹിപ്പിച്ചത് എന്തിനായിരുന്നു?

വൈകിട്ട് 5 മണി കഴിഞ്ഞാൽ ഒരു മൃതദേഹവും സംസ്കരിക്കാൻ പാടില്ലെന്നാണ് ജിഷയുടെ മൃതദേഹം സംസ്കാരിച്ചു ശ്മശാനത്തിൽ നിയമം/ കീഴ് വഴക്കം. എന്നിട്ടും ജിഷയുടെ മൃതദേഹം ഏറെ വൈകി രാത്രി 9.30 ന് ദഹിപ്പിക്കാൻ പോലീസ് അധികൃതര്‍ തന്നെ നിര്‍ബന്ധം പിടിയ്ക്കാന്‍ എന്തായിരിക്കും കാരണം?

സാധാരണ ഗതിയില്‍ പോലീസുകാര്‍ ഒരു വിട്ടുവീഴ്ചയും ചെയ്യാത്ത കാര്യങ്ങളാണ് ഇതെല്ലാം. ഭാവിയില്‍ തങ്ങള്‍ക്ക് തന്നെ പ്രശ്നമുണ്ടായേക്കാം എന്ന ഭയത്തില്‍ ഒരു ദുരൂഹമരണത്തിലും ഇത്തരം നടപടികള്‍ എടുക്കാറില്ല. പക്ഷേ ജിഷയുടെ കാര്യത്തില്‍ പോലീസിന് നിയമ ലംഘിയ്ക്കാന്‍ ആരുടേയെങ്കിലും നിര്‍ദ്ദേശം ഉണ്ടായിരുന്നോ?

സംഭവം അറിഞ്ഞ ഉടന്‍ തന്നെ ജിഷയുടെ വീട് സീൽ ചെയ്യേണ്ടതായിരുന്നു. എന്നാല്‍ സംഭവിച്ചത് മറ്റൊന്നായിരുന്നു. അഞ്ച് ദിവസം വൈകിപ്പിച്ചാണ് തെളിവ് ശേഖരണത്തിന് പോലീസ് എത്തിയത്. എന്തുകൊണ്ടാണ് ഇങ്ങനെ ചെയ്തത് ?

ജിഷയുടെ പിതൃത്വവുമായി ബന്ധപ്പെട്ട് ജോമോൻ പുത്തൻപുരക്കൽ കോണ്‍ഗ്രസ് നേതാവ് പിപി തങ്കച്ചനെതിരെ ആക്ഷേപം ഉന്നയിച്ചുരുന്നു. അതിനെതിരെ തങ്കച്ചന്‍ മാനനഷ്ടക്കേസ് കൊടുക്കുകയും ചെയ്തു. എന്നാല്‍ എന്തുകൊണ്ട് പിപി തങ്കച്ചന്‍ ഡിഎന്‍എ പരിശോധനയ്ക്ക് തയ്യാറായില്ല എന്നാണ് ചിലര്‍ ഉന്നയിക്കുന്ന ചോദ്യം.

കേസിന്‍റെ തുടക്കത്തില്‍ തന്നെ ഇത്രയേറെ അട്ടിമറി ശ്രമങ്ങള്‍ നന്നിട്ടുണ്ടെങ്കില്‍ അതിന് പിന്നില്‍ ഏതെങ്കിലും തരത്തിലുള്ള സമ്മര്‍ദ്ദം ഉണ്ടായിരിക്കാനുള്ള സാധ്യത തള്ളിക്കളയാന്‍ പറ്റില്ല. എല്ലാ നടപടിക്രമങ്ങളേയും മറികടന്ന് ഇത്തരം അട്ടിമറികള്‍ക്ക് ശ്രമിച്ചിട്ടുണ്ടാവുക സമൂഹത്തിലെ ഉന്നതന്‍മാരില്‍ ആരെങ്കിലും ആകില്ലേ?

 

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News