Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

October 25, 2026 9:24 am

Menu

Published on June 18, 2016 at 9:35 am

ജിഷ വധക്കേസ് : പ്രതിയെ റിമാന്‍ഡ് ചെയ്തു

prime-accused-in-jisha-murder-case-confesses-to-crime

കൊച്ചി: പെരുമ്പാവൂര്‍ ജിഷാ വധക്കേസില്‍ അറസ്റ്റിലായ പ്രതി അമീറുള്‍ ഇസ്ലാമിനെ 14 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു. പെരുമ്പാവൂര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയാണ് റിമാന്‍ഡ് ചെയ്തത്. തുറന്ന കോടതിയിലാണ് കേസ് പരിഗണിച്ചത്.ഇരുപത് മിനിറ്റില്‍ കോടതി നടപടികള്‍ പുര്‍ത്തിയാക്കിയ ശേഷം ഇയാളെ ജില്ലാ ജയിലിലേക്ക് മാറ്റി. വന്‍ സുരക്ഷാ സന്നാഹത്തിന്റെ അകമ്പടിയോടെയാണ് പ്രതിയെ കോടതിയില്‍ എത്തിച്ചതും തിരികെ കൊണ്ടു പോയതും.ഹെല്‍മറ്റ് ധരിച്ച് മുഖം മറച്ച നിലയിലാണ് പ്രതിയെ കൊണ്ടുവന്നത്. പാന്‍റ്സും ചുവന്ന ടീഷര്‍ട്ടുമായിരുന്നു വേഷം. പ്രതിയുമായി പൊലീസ് സംഘം എത്തുമ്പോഴേക്കും പെരുമ്പാവൂര്‍ മജിസ്ട്രേറ്റ് കോടതി വളപ്പ് വന്‍ ജനാവലിയാല്‍ തിങ്ങിനിറഞ്ഞിരുന്നു. കോടതി സമുച്ചയത്തിന് മുന്നിലെ വിശാല പറമ്പിലും റോഡിനിരുവശത്തും ആളുകള്‍ നിറഞ്ഞിരുന്നു. ഇവരെ മറികടന്ന് കഷ്ടപ്പെട്ടാണ് പ്രതിയുമായി പൊലീസ് കോടതിക്കകത്ത് പ്രവേശിച്ചത്. ഭൂരിഭാഗം മാധ്യമപ്രവര്‍ത്തകരെയും പൊലീസ് കോടതിക്കകത്ത് കയറുന്നതില്‍നിന്ന് തടയുകയും ചെയ്തു. കൊലപാതകം, ലൈംഗികപീഡനം എന്നിവക്ക് ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 302, 307 വകുപ്പുകളും  ദലിത് പീഡന നിരോധ നിയമത്തിലെ വിവിധ വകുപ്പുകളും പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.വ്യാഴാഴ്ച വൈകുന്നേരം 4.45ഓടെ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയശേഷം വെള്ളിയാഴ്ച പുലര്‍ച്ചെ 4.30 വരെ പൊലീസ് തുടര്‍ച്ചയായി ചോദ്യം ചെയ്തു. ആദ്യഘട്ടത്തില്‍ മൊഴികള്‍ മാറ്റിമാറ്റിപ്പറഞ്ഞ് കുഴക്കിയ പ്രതി പിന്നീടാണ് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ തയാറായത്. ഇതിനിടെ മനോരോഗിയാണെന്ന് തെറ്റിദ്ധരിപ്പിക്കാനും പ്രതി ശ്രമിച്ചു. വെള്ളിയാഴ്ച രാവിലെ 10.30ഓടെ ആലുവ താലൂക്ക് ആശുപത്രി ആര്‍.എം.ഒ ഡോ. പ്രേമിന്‍െറയും പൊലീസ് സര്‍ജന്‍െറയും നേതൃത്വത്തില്‍ പ്രതിയെ വൈദ്യപരിശോധനക്ക് വിധേയമാക്കി.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News