Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഗുല്‍ബര്‍ഗ: കര്‍ണ്ണാടക ഗുല്‍ബര്‍ഗയിലെ നഴ്സിംഗ് കോളേജില്‍ മലയാളിയായ ദളിത് വിദ്യാര്‍ത്ഥിനി ക്രൂരമായ റാഗിങിനിരയായി.വിദ്യാര്‍ഥിനി കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്കർണാടകയിലെ ഗുൽബർഗയിലുള്ള നഴ്സിങ് കോളജിലാണ് സംഭവം. മലയാളികളായ സീനിയർ വിദ്യാർഥികളാണ് റാഗ് ചെയ്തത്. കര്‍ണാടക ഗുല്‍ബര്‍ഗ നഴ്സിങ് കോളെജിലെ ബിഎസ്സി നഴ്സിങ് വിദ്യാര്‍ഥിനി അശ്വതി(19)ക്കാണ് സീനിയറായ മലയാളി വിദ്യാര്‍ഥിനികളില്‍ നിന്നും അതിക്രൂരമായ റാഗിങ്ങും വിവേചനവും നേരിടേണ്ടി വന്നത്.
റാഗിങ്ങിനിടെ ടോയ്ലെറ്റ് ക്ലീന്‍ ചെയ്യുന്ന ഹാര്‍പിക് സീനിയര്‍ വിദ്യാര്‍ഥിനികള്‍ നിര്‍ബന്ധപൂര്‍വം കുടിപ്പിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് അന്നനാളം വെന്തുരുകുകയും ഭക്ഷണം പോലും കഴിക്കാനാകാതെ 41 ദിവസമായി ചികിത്സയിലാണ്.മേയ് ഒമ്പതിനാണ് കേരളത്തില്‍ നിന്നുളള വിദ്യാര്‍ത്ഥിനി സംഘം മണിക്കൂറുകള്‍ നീണ്ട റാഗിങ്ങിന് അശ്വതിയെ വിധേയമാക്കിയത്. റാഗിങ്ങിനിടെ അതിക്രൂരമായി വിദ്യാര്‍ഥിനിയുടെ വായിലേക്ക് നിര്‍ബന്ധപൂര്‍വം ടോയ്ലെറ്റ് ക്ലീനര്‍ ഒഴിച്ചുകൊടുക്കുക ആയിരുന്നു. റാഗ് ചെയ്ത വിദ്യാര്‍ഥിനികള്‍ മൊബൈലില്‍ ഈ രംഗം ആസ്വദിച്ച് പകര്‍ത്തിയതായും പരാതിയില്‍ പറയുന്നുണ്ട്.തുടര്‍ന്ന് അശ്വതിയുടെ കരച്ചില് കേട്ട മറ്റുവിദ്യാര്ഥിനികളാണ് ആശുപത്രിയില്‍ എത്തിച്ചത്. തുടര്‍ന്ന് പരാതിയും നല്കി എന്നാല്‍ നാലുദിവസം ഐസിയുവിലും ഒരു ദിവസം കാഷ്വാലിറ്റിയിലും കഴിഞ്ഞ അശ്വതിയുടെ മൊഴി എടുക്കാന്‍ പൊലീസ് എത്തിയപ്പോള്‍ സംസാരിക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു.
അതെസമയം മുതിര്‍ന്ന വിദ്യാര്‍ത്ഥിനികള്‍ സംഭവം പുറത്ത് പറയരുതെന്ന് ഭീഷണി മുഴക്കുകയും ചെയ്തു. വീണ്ടും മൊഴിയെടുക്കാന്‍ പൊലീസ് വരുമെന്ന് അറിഞ്ഞ മുതിര്‍ന്ന വിദ്യാര്‍ത്ഥിനികള്‍ ആശുപത്രിയുടെ അനുവാദമില്ലാതെ അശ്വതിയെ ഡിസ്ചാര്‍ജ് ചെയ്ത് കൂട്ടുകാര്‍ക്കൊപ്പം നാട്ടിലേക്ക് പറഞ്ഞയച്ചു.
തുടര്‍ന്ന് അമ്മ ജാനകി എടപ്പാളുളള ആശുപത്രിയിലും തൃശൂരിലെ സ്വകാര്യആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും കാര്യമായ മാറ്റങ്ങള്‍ ഉണ്ടാകത്തിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളെജിലേക്ക് മാറ്റുകയായിരുന്നു. നിര്‍ധന കുടുംബമായ അശ്വതി വിദ്യാഭ്യാസ ലോണ്‍ എടുത്താണ് കര്‍ണാടകയിലേക്ക് പഠിക്കാന്‍ പോയത്. ഒരു സഹോദരിയും അമ്മയും മാത്രമാണ് അശ്വതിക്കുളളത്.കര്‍ണാടക മുഖ്യമന്ത്രി, കേരള മുഖ്യമന്ത്രി, ഡിജിപിമാര്‍, വകുപ്പ് മന്ത്രിമാര്‍ എന്നിവര്‍ക്ക് വിശദമായ പരാതി നല്‍കിയിട്ടുണ്ട്.
Leave a Reply