Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 23, 2026 5:38 pm

Menu

Published on June 27, 2016 at 11:14 am

മെസ്സി രാജ്യാന്തര ഫുട്ബോളില്‍ നിന്നു വിരമിച്ചു

messi-flags-potential-argentina-retirement

ഈസ്റ്റ് റൂഥര്‍ഫോര്‍ഡ്: ലയണല്‍ മെസ്സി അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കുന്നു.വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സാണ് ഇക്കാര്യം പുറത്തുവിട്ടത്. കോപ്പ അമേരിക്ക ഫുട്ബോളിന്റെ ഫൈനലില്‍ ചിലിയോട് പരാജയപ്പെട്ടതിന് പിന്നാലെയാണ് മെസ്സി വിരമിക്കുന്നത്. ടൂർണമെൻറിൽ മെസ്സിയുടെ മികവിലാണ് അർജൻറീന കലാശപ്പോരാട്ടം വരെയെത്തിയത്. ചിലി തീർത്ത പ്രതിരോധപ്പൂട്ടിൽ മെസ്സി കുരുങ്ങിപ്പോയിരുന്നു. പെനാൽട്ടി ഷൂട്ടൗട്ടെത്തിയപ്പോൾ മെസ്സി ദുരന്ത നായകനായി. കിക്കെടുത്ത മെസ്സിയുടെ പന്ത് നേരെ പുറത്തേക്ക്, തലതാഴ്ത്തി മെസ്സി നടന്നു നീങ്ങി. കൈയത്തെുമകലെനിന്നും വീണ്ടുമൊരു നഷ്ടം കൂടി മെസ്സിയെ തേടിയെത്തി. രണ്ടു പതിറ്റാണ്ടുകാലം നീണ്ടുനിന്ന കാത്തിരിപ്പ് മൂന്നാം തവണയും തട്ടിയകന്നപ്പോഴാണ് മെസ്സിയുടെ വിരമിക്കൽ പ്രഖ്യാപനം.അര്‍ജന്റീനയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമായി മെസ്സി മാറിയത് ഈ കോപ്പ അമേരിക്കയിലാണ്. 55 ഗോളുകളാണ് മെസ്സി അന്താരാഷ്ട്ര ഫുട്ബോളില്‍ അടിച്ചുകൂട്ടിയത്. അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്നും വിരമിച്ചെങ്കിലും മെസ്സി ക്ലബ്ബ് ഫുട്ബോളില്‍ തുടരം. സ്പാനിഷ് ക്ലബ്ബായ ബാഴ്സലോണയുടെ പ്രമുഖ താരമാണ് മെസ്സി.

Loading...

Comments are closed.

More News