Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഡൽഹി:ഡൽഹിയില്‍ മലയാളി വിദ്യാര്‍ത്ഥിയെ തല്ലിക്കൊന്നു. സൽവാൻ പബ്ലിക് സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിയായ രജതാണ് കൊല്ലപ്പെട്ടത്. പാലക്കാട് സ്വദേശി ഉണ്ണികൃഷ്ണന്റെ മകന് രജത് ആണ് മരിച്ചത്. ജൂണ്‍ 29 ന് വൈകീട്ട് ആറ് മണിയോടെയാണ് സംഭവം. പാന്‍ മസാല വില്‍ക്കുന്ന ചിലരാണ് കുട്ടികളെ ആക്രമിച്ചത്. രജത്തിനൊപ്പം മൂന്ന് സുഹൃത്തുക്കളും ഉണ്ടായിരുന്നു.ട്യൂഷന് കഴിഞ്ഞ് മടങ്ങുകയായിരുന്നു വിദ്യാര്‍ത്ഥികള്‍. ഇവര്‍ പാന്‍മസാല കച്ചവടക്കാരുമായി സംഘര്‍ഷമുണ്ടാകാനുള്ള കാരണം എന്താണെന്ന് വ്യക്തമല്ല. രജത്തിനൊപ്പമുള്ള വിദ്യാര്‍ത്ഥികളാണ് കൊലപാതകത്തിന് സാക്ഷികള്‍. ഇവര്‍ക്കും മര്‍ദ്ദനമേറ്റിട്ടുണ്ട്. രജത്തിന്റെ മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിയ്ക്കുകയാണ്.
Leave a Reply