Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 8, 2024 10:20 am

Menu

Published on July 12, 2016 at 4:49 pm

പ്രശസ്ത പ്രേത ഗവേഷകൻ ഗൗരവ് തിവാരി ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയില്‍

ghost-buster-gaurav-tiwari-found-dead-under-mysterious-circumstances

ന്യൂഡല്‍ഹി: ഇന്ത്യയിലെ പ്രശസ്ത പാരാനോര്‍മല്‍ ഗവേഷകന്‍ ഗൗരവ് തിവാരിയെ (32) ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി.ഡല്‍ഹിയിലെ ദ്വാരകയിലുള്ള ഫ്ളാറ്റില്‍ കുളിമുറിയില്‍ അബോധാവസ്ഥയിലായ തിവാരിയെ കണ്ടത്തെുകയായിരുന്നു. പൈലറ്റായിരുന്ന തിവാരി പാരാനോര്‍മല്‍ രംഗത്തേക്ക് വരുകയായിരുന്നു. അസാധാരണമായ വസ്തുതകളെ കുറിച്ച് അന്വേഷിക്കുകയും പഠിക്കുകയും ചെയ്തിരുന്ന ഗൗരവ് ഒരു ഹിപ്‌നോട്ടിക് വിദഗ്ധന്‍ കൂടിയായിരുന്നു.

വ്യാഴാഴ്ച രാവിലെ വലിയ ശബ്ദം കേട്ട് വീട്ടുകാര്‍ നോക്കിയപ്പോള്‍ തിവാരിയെ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. ആത്മഹത്യയാണെന്ന റിപ്പോര്‍ട്ട് തിവാരിയുടെ കുടുംബങ്ങള്‍ തള്ളി. ആത്മഹത്യ ചെയ്യേണ്ട യാതൊരു സാഹചര്യവും അദ്ദേഹത്തിന് ഇല്ലായിരുന്നുവെന്നാണ് ഭാര്യയും മറ്റ് കുടുംബാംഗങ്ങളും പറയുന്നത്.

Loading...

Leave a Reply

Your email address will not be published.

More News