Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബാഗ്ദാദ്: ഭീകരസംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റിന്റെ ‘യുദ്ധമന്ത്രി’യെന്ന വിശേഷണമുള്ള അബു ഒമര്‍ അല്‍ഷിഷാനി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്.ഇറാഖിലെ ഷിര്‍ക്കത്ത് നഗരത്തില്‍ ഇറാഖ് സൈന്യവുമായി ബുധനാഴ്ച നടന്ന ഏറ്റുമുട്ടലില്‍ അബു കൊല്ലപ്പെട്ടെന്നാണ് ഐ.എസ്. അനുഭാവ വാര്‍ത്താ ഏജന്‍സിയായ ‘അമാക്’ റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ മാര്‍ച്ചില്‍ യു.എസ്. സിറിയയില്‍ നടത്തിയ വ്യോമാക്രമണത്തില്‍ അബു കൊല്ലപ്പെട്ടെന്ന് പെന്റഗണ്‍ അവകാശപ്പെട്ടെങ്കിലും ‘അമാക്’ ഇത് നിഷേധിച്ചിരുന്നു. ഐ.എസ്. തങ്ങളുടെ അറിയിപ്പുകള്‍ പുറംലോകത്തെ അറിയിക്കാന്‍ സ്ഥിരമായി ഉപയോഗിക്കുന്ന വാര്‍ത്താഏജന്‍സിയാണിത്.
ഐ.എസ്. മേധാവി അബുബക്കര്‍ അല്‍ ബാഗ്ദാദിയുടെ അടുത്ത അനുയായിയായ അബു ഒമറിനെ യുദ്ധഭൂമിയില്‍ നിന്ന് നീക്കാന്‍ കാലങ്ങളായി അമേരിക്ക ശ്രമിച്ചുവരികയായിരുന്നു. ഐ.എസിന്‍റെ നിയന്ത്രണത്തിലുള്ള മൊസൂളിലേക്ക് ഇറാഖി സൈന്യം മുന്നേറുന്നതിനിടെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്.അല്‍ഷിഷാനിയുടെ നേതൃത്വത്തില്‍ ഐ.എസ് രൂപം കൊടുത്ത യുദ്ധ തന്ത്രങ്ങള്‍ ഇറാഖിനെ സൈനി നീക്കത്തില്‍ അമേരിക്കക്ക് തലവേദന സൃഷ്ടിച്ചിരുന്നു.
ഐ.എസ് തലവന്‍ അബൂബക്കര്‍ അല്‍ ബഗ്ദാദിയുടെ സൈനിക ഉപദേശകനായ ഉമര്‍ അല്‍ഷിഷാനിയുടെ യഥാര്‍ഥ പേര് തര്‍ഖാന്‍ ബാതിറാഷ്വിലി എന്നാണ്. ‘ഉമര്‍ ദ് ചെച്ചന്‍’ എന്നാണ് അറിയപ്പെട്ടിരുന്നത്.
Leave a Reply