Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

October 24, 2026 8:30 pm

Menu

Published on July 25, 2016 at 5:11 pm

മാൻവേട്ട കേസിൽ സൽമാൻ ഖാനെ വെറുതെ വിട്ടു

rajasthan-high-court-acquits-salman-khan-in-chinkara-poaching-cases

ജോധ്പൂർ: കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസിൽ ബോളിവുഡ് താരം സൽമാൻ ഖാനെ വെറുതെ വിട്ടു. രാജസ്ഥാൻ ഹൈകോടതിയാണ് സൽമാനെ കുറ്റവിമുക്തമനാക്കിയത്. വിചാരണ കോടതി വിധിക്കെതിരെ ഹൈകോടതിയിൽ നൽകിയ അപ്പീലിലാണ് താരം ഇപ്പോൾ കുറ്റവിമുക്തനായിരിക്കുന്നത്. സംഭവത്തിൽ പങ്കാളിയല്ലെന്നും താൻ നിരപരാധിയാണെന്നുമാണ് താരം കോടതിയിൽ വാദിച്ചത്.

1998ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ‘ഹം സാത്ത് സാത്ത് ഹെ’ എന്ന ചിത്രത്തിന്‍റെ ഷൂട്ടിങിനിടെ സൽമാൻ ഖാൻ വംശനാശം നേരിട്ടുകൊണ്ടിരിക്കുന്ന കൃഷ്ണമൃഗത്തെ വേട്ടയാടി എന്നതായിരുന്നു കേസ്. സഹ നടീനടന്മാരായ തബു, സൊനാലി ബാന്ദ്രെ, നീലം, സതീഷ് ഷാ എന്നിവരും സല്‍മാനൊപ്പം പങ്കാളികളായിരുന്നു. ഇവരും കേസിൽ പ്രതികളായിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News