Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ടോക്കിയോ: ജപ്പാനിൽ മാനസികാരോഗ്യ കേന്ദ്രത്തിലുണ്ടായ ആക്രമണത്തില്‍ 19 മരണം. 25 പേർക്ക് പരിക്കേറ്റു. ഇതിൽ 20 പേരുടെ നില ഗുരുതരം. ടോക്കിയോക്ക് പടിഞ്ഞാറ് 50 കിലോമീറ്റർ അകലെ സാഗമിഹാര നഗരത്തിലാണ് സംഭവം. മാനസികാരോഗ്യ കേന്ദ്രത്തിലെ മുൻ ജീവനക്കാരനായ 26കാരനായ സതോഷി എമാഷുവാണ് കൂട്ടകൊലപാതകം നടത്തിയത്.പ്രാദേശിക സമയം പുലർച്ചെ 2.30ഒാടെ കത്തിയുമായി കേന്ദ്രത്തിനുള്ളിൽ കയറിയ അക്രമി അന്തേവാസികളെ കടന്നാക്രമിക്കുകയായിരുന്നു.യുവാവ് കൊലപാതകത്തിന് ഉപയോഗിച്ച കത്തി കാറിൽ നിന്ന് കണ്ടെടുത്തു.കൊലപാതകത്തിന് ശേഷം യുവാവ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി.
Leave a Reply