Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡൽഹി : രാജ്യത്ത് പെട്രോള്‍-ഡീസല്‍ വില കുറച്ചു.പെട്രോള്‍ ലിറ്ററിന് ഒരു രൂപ 42 പെസയും ഡീസല്‍ ലിറ്ററിന് രണ്ടു രൂപ ഒരു പൈസയുമാണ് കുറച്ചത്.സ്വകാര്യ എണ്ണക്കമ്പനികളുടെ അവലോകന യോഗത്തിലാണ് വില കുറയ്ക്കാനുള്ള തീരുമാനം കൈക്കൊണ്ടിരിക്കുന്നത് .പുതുക്കിയ വില ഇന്നലെ അര്‍ദ്ധരാത്രി മുതല്‍ നിലവില്‍ വന്നു. ഒരു മാസത്തിനിടെ ഇത് മൂന്നാം തവണയാണ് പെട്രോള്‍-ഡീസല്‍ വില കുറയുന്നത്. ജൂലായ് ഒന്നിനും 16 നും ഇന്ധന വില കുറച്ചിരുന്നു. ജൂലായ് ഒന്നിന് പെട്രോള്‍ വില 89 പൈസയും ഡീസല്‍വില 49 പൈസയുമാണ് കുറച്ചത്. ജൂലായ് 16 ന് പെട്രോള്‍ വില 2.25 രൂപയും ഡീസലിന് 42 പൈസയും കുറച്ചിരുന്നു.
Leave a Reply