Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഇംഫാല്‍: 16 വര്‍ഷമായി തുടരുന്ന നിരാഹാര സമരം മണിപ്പൂരിന്റെ ഉരുക്കു വനിത ഇറോം ഷർമ്മിള ഇന്ന് അവസാനിപ്പിക്കും.ആശുപത്രി ജയിലില്‍ കഴിയുന്ന ഇറോം ശര്‍മിളയെ ഇന്ന് രാവിലെ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കും. അവിടെവെച്ചാകും നിരാഹാരം അവസാനിപ്പിക്കുകയെന്ന് ഇറോമിന്റെ സഹോദരന്‍ ഇറോം സിങ് ഹാജിത്ത് പറഞ്ഞു. തുടര്‍ന്ന് അവര്‍ ജയില്‍മോചിതയാകും.എന്നാൽ നിരാഹാരം അവസാനിപ്പിച്ചതിന് ശേഷം ഇറോം ഷർമ്മിള എവിടെ താമസിക്കുമെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. കുടുബത്തോടൊപ്പം കഴിയാൻ ആഗ്രഹമുണ്ടെങ്കിൽ അവരെ സ്വാഗതം ചെയ്യാൻ തയ്യാറാണെന്നും ജിത്ത് വ്യക്തമാക്കി.
അതേസമയം ഷർമ്മിളയുമായി വളരെ കാലമായി പ്രവർത്തിക്കുന്ന ക്ഷത്രിമായും ഒനിൽ എന്നയാൾ അഫ്സയ്ക്ക് എതിരെയുള്ള അടുത്ത പദ്ധതി എന്താണെന്ന് ചർച്ച ചെയ്യാൻ ഇറോം ഷർമ്മിളയെ കാണാൻ ശ്രമിച്ചിരുന്നെങ്കിലും അതിനു സാധിച്ചില്ല എന്ന് അറിയിച്ചു. നിരാഹാരം അവസാനിപ്പിക്കുന്നെങ്കിലും കുറച്ചുനാൾ ദ്രവ്യ രൂപത്തിലുള്ള ഭക്ഷണങ്ങൾ കഴിച്ചാൽ മതിയെന്നാണ് ഡോക്ടർമാരുടെ നിർദേശം. കട്ടിയുള്ള ഭക്ഷണം കഴിക്കാതെയായിട്ട് വർഷങ്ങളായതിനാൽ ദഹനം നടക്കില്ല എന്നതു കൊണ്ടാണിത്.
Leave a Reply