Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
റിയോ: റിയോ ഒളിമ്പിക്‌സില്‍ ഇന്ത്യക്ക് ആദ്യമെഡല്‍. വനിതാ ഗുസ്തി 58 കിലോഗ്രാം ഫ്രീ സ്‌റ്റൈലില്‍ സാക്ഷി മാലിക്ക് വെങ്കലം നേടി. കിര്‍ഗിസസ്ഥാന്റെ ഐസുലു ടിന്‍ബെക്കോവയ്‌ക്കെതിരെ 8-5നായിരുന്നു സാക്ഷിയുടെ വിജയം.ആദ്യ റൗണ്ടില്‍ 5-0ത്തിന് എതിരാളി മുന്നിലെത്തിയ ശേഷം ശക്തമായ തിരിച്ചുവരവാണ് സാക്ഷി നടത്തിയത്. ഇന്ത്യന്‍ താരത്തിനെതിരെ തുടക്കത്തില്‍ ആധിപത്യം പുലര്‍ത്തിയ തിനിബെകോവ അനായാസ ജയം നേടുമെന്ന് തോന്നിച്ചെങ്കിലും സാക്ഷി മാലിക് പൊരുതിക്കയറുകയായിരുന്നു. മത്സരം അവസാനിക്കാന്‍ സെക്കന്റുകള്‍ മാത്രം ശേഷിക്കെ നേടിയ മൂന്ന് പോയിന്റാണ് നിര്‍ണായകമായത്. റെപ്പഷാജെയുടെ ആദ്യ റൗണ്ടില്‍ മംഗോളിയയുടെ ഒര്‍ഖോണ്‍ പുറെഡോര്‍ജിനെ (123) തോല്‍പിച്ചതോടെയാണ് ഇന്ത്യന്‍ താരം വെങ്കല പോരാട്ടത്തിന് യോഗ്യത നേടിയത്. സാക്ഷിക്കു 12 പോയിന്റുകള്‍ കിട്ടിയപ്പോള്‍ മംഗോളിയന്‍ താരത്തിനു കിട്ടിയത് മൂന്നു പോയിന്റ് മാത്രം.
Leave a Reply