Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 17, 2026 4:43 am

Menu

Published on September 5, 2016 at 10:05 am

ജിയോയെ എതിരിടാന്‍ തകര്‍പ്പന്‍ ഓഫറുമായി ബിഎസ്എന്‍എല്‍….1 ജിബിയ്ക്ക് ഒരു രൂപ…!!

bsnl-to-counter-rjio-with-unlimited-broadband-data-at-rs-249

ന്യൂഡല്‍ഹി: ഫോര്‍ ജി തരംഗമുയര്‍ത്തി എത്തിയ റിലയന്‍സ് ജിയോയെ നേരിടാന്‍ തയാറാവുകയാണ് പൊതുമേഖലാ സ്ഥാപനമായ ബിഎസ്എന്‍എല്‍. പുതിയ ബ്രോഡ്ബാന്‍ഡ് പ്ലാനാണ് ബിഎസ്എന്‍എല്‍ അവതരിപ്പിക്കുന്നത്. ഇത് പ്രകാരം പ്രതിമാസം 300 ജിബി ഡാറ്റ ഉപയോഗത്തിന് ഈടാക്കുക 249 രൂപ മാത്രം.സെപ്തംബര്‍ ഒന്‍പതിനാണ് ഈ പുതിയ ഓഫര്‍ നിലവില്‍ വരുന്നത്.ബിഎസ്എന്‍എല്‍ മൊബൈല്‍ യൂസര്‍മാര്‍ക്കും പുതിയ ഡേറ്റാ പ്ലാനും പ്രഖ്യപിച്ചിട്ടുണ്ട്. 1,099 രൂപയ്ക്ക് അണ്‍ലിമിറ്റഡ് 3ജി സേവനം നല്‍കുന്ന ഡേറ്റാ പ്ലാനാണ് ഒന്ന്. ഇതില്‍ വേഗ നിയന്ത്രണം ഉണ്ടാകില്ല.561,549,156 രൂപയുടെ ഡേറ്റാ പ്ലാനുകളില്‍ 5ജിബി,10ജിബി,2ജിബി ഡേറ്റാ ഓഫര്‍ ചെയ്യുന്ന പ്രത്യേക താരിഫുകളും അവതരിപ്പിച്ചിട്ടുണ്ട്. 561 രൂപയുടെ പ്ലാനിന് രണ്ട് മാസമാണ് കാലാവധി. 549 രൂപയുടെ പ്ലാനിന് 30ദിവസവും 156 രൂപയുടെ പ്ലാനിന് 10 ദിവസവും കാലാവധി നല്‍കുന്നു.

ഡിസംബര്‍ 31 വരെ അണ്‍ലിമിറ്റഡ് ഡേറ്റാ/വോയ്‌സ് കോളുമായി റിലയന്‍സ് ജിയോ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ബിഎസ്എന്‍എല്ലിന്റെ ഓഫര്‍ പ്രഖ്യാപനം. ബിഎസ്എന്‍എല്‍ ബ്രോഡ്ബാന്‍ഡ് സര്‍വീസിലേക്ക് കൂടുതല്‍ പേരുകയും ആകര്‍ഷിക്കുകയാണ് പുതിയ ഓഫര്‍ അവതരിപ്പിക്കുക വഴി ബിഎസ്എന്‍എല്‍ ലക്ഷ്യമിടുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News