Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി: ട്രെയിനുകളില്‍ ഫ്ളക്സി ചാര്‍ജുകള്‍ നടപ്പാക്കാന്‍ റെയില്‍വേ തീരുമാനിച്ചു. വിമാനടിക്കറ്റിനെപ്പോലെ തിരക്കിനനുസരിച്ച് നിരക്കുകളില്‍ മാറ്റം വരുന്ന രീതിയാണിത്. തുടക്കത്തില്‍ രാജധാനി, തുരന്തോ, ശതാബ്ദി ട്രെയിനുകളിലാണ് ഫ്ളക്സി ചാര്‍ജുകള്‍ നടപ്പാക്കുന്നത്. ആകെയുള്ള സീറ്റിന്‍െറ ആദ്യത്തെ 10 ശതമാനത്തില്‍ മാത്രമാണ് ഈ ട്രെയിനുകളില്‍ ഇപ്പോഴത്തെ നിരക്കില്‍ ടിക്കറ്റു ബുക്കു ചെയ്യാന്‍ സാധിക്കുക. 10 ശതമാനം സീറ്റുകള്‍ ബുക്കു ചെയ്തു കഴിഞ്ഞാല്‍ ടിക്കറ്റ് ചാര്‍ജ് 10 ശതമാനം വര്‍ധിക്കും. തുടര്‍ന്ന് ഓരോ 10 ശതമാനം സീറ്റിലും ഇത്തരത്തില്‍ നിരക്ക് കൂടിക്കൊണ്ടിരിക്കും. ഫലത്തില്‍ ട്രെയിനിലെ പകുതി യാത്രക്കാരും സാധാരണ ചാര്‍ജിനെക്കാള്‍ അമ്പതു ശതമാനം ഉയര്‍ന്ന നിരക്ക് നല്‍കേണ്ടി വരും.റിസര്‍വേഷന്‍ ചാര്‍ജ്, സൂപ്പര്‍ ഫാസ്റ്റ് ചാര്‍ജ്, കാറ്ററിങ് ചാര്‍ജ്, സേവന നികുതി എന്നിവ പൂര്‍ണമായിത്തന്നെ ഈടാക്കും. സേവന നികുതി ആനുപാതികമായി ഉയരും. തത്കാല്‍ ടിക്കറ്റുകള്‍ ബുക്കു ചെയ്യാന്‍ ഒന്നര ഇരട്ടി നല്‍കണം. തത്കാല്‍ ഫീസ് ഈടാക്കില്ല. പ്രീമിയം തത്കാല്‍ ക്വോട്ട ഈ ട്രെയിനുകളില്‍ ഉണ്ടാവില്ല. കണ്‍സഷന്‍ ടിക്കറ്റുകള്‍ക്കും അപ്പോഴത്തെ നിരക്കിന് ആനുപാതികമായ ഇളവാണ് അനുവദിക്കുക.
Leave a Reply