Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 14, 2025 3:25 pm

Menu

Published on September 9, 2016 at 9:34 am

സൗമ്യ വധക്കേസില്‍ സുപ്രീംകോടതിയുടെ പരാമര്‍ശത്തില്‍ വിങ്ങിപ്പൊട്ടി സൗമ്യയുടെ അമ്മ;ആരാണ് ഈ ദുഷ്ടനു വേണ്ടി വാദിക്കുന്നത്..?

soumya-murder-case

കൊച്ചി: സൗമ്യ വധക്കേസില്‍ സുപ്രീംകോടതിയുടെ പരാമര്‍ശത്തില്‍ ഹൃദയം തകര്‍ന്ന് സൗമ്യയുടെ മാതാവ് സുമതി. മകളെ ഗോവിന്ദച്ചാമി ട്രെയിനില്‍ നിന്നും തള്ളിയിട്ട് അതിക്രൂരമായി കൊലപ്പെടുത്തിയതിന് നിരവധി തെളിവുകള്‍ ഉണ്ടായിട്ടും പ്രോസിക്യൂഷനായി ഹാജരായ അഭിഭാഷകന്‍ മൗനം പാലിക്കുകയായിരുന്നെന്ന് സുമതി പറഞ്ഞു.ആരാണ് ഈ ദുഷ്ടനു വേണ്ടി വാദിക്കുന്നതെന്നു സുമതി പൊട്ടിക്കരഞ്ഞു കൊണ്ടു ചോദിച്ചു. കേസ് സുപ്രീംകോടതി വരെ എത്തിയിട്ടും നീതി കിട്ടാത്തതില്‍ ദുഃഖമുണ്ടെന്നും സുമതി പറഞ്ഞു.കേസ് വേണ്ടത്ര പഠിക്കാതെയാണ് സുപ്രീംകോടതിയില്‍ സര്‍ക്കാരിനായി പുതിയ അഭിഭാഷകന്‍ ഹാജരായത്. പ്രോസിക്യൂഷന്‍ ഒത്തുകളിച്ചോ എന്ന് സംശയമുണ്ട്. സുപ്രീംകോടതി വരെ കേസ് എത്തിയിട്ടും നീതി കിട്ടാത്തതില്‍ ദുഃഖമുണ്ടെന്നും സുമതി പറഞ്ഞു.ഗോവിന്ദച്ചാമി സൗമ്യയെ ട്രെയിനില്‍ നിന്നും തള്ളിയിട്ട് കൊന്നതിന് തെളിവുകളുണ്ടോ എന്ന് സുപ്രീംകോടതി ചോദിച്ചതറിഞ്ഞ് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സുമതി.വാദം കേട്ട കോടതി കേസ് വിധി പറയാനായി മാറ്റിവെച്ചു.

ഗോവിന്ദചാമി സൗമ്യയെ ട്രെയിനില്‍ നിന്നും തള്ളിയിട്ടതിന് തെളിവ് എവിടെയെന്ന് കോടതി ചോദിച്ചപ്പോള്‍ അതിന് വ്യക്തമായ ഉത്തരം നല്‍കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ല. സൗമ്യ ട്രെയിനില്‍ നിന്നും ചാടിയെന്നാണ് സാക്ഷിമൊഴികള്‍. ഊഹാപോഹങ്ങള്‍ കോടതിയില്‍ പറയരുത്. സൗമ്യ ബലാത്സംഗത്തിന് ഇരയായി എന്നത് ബോധ്യപ്പെട്ടിട്ടുണ്ടെന്നും കോടതി പറഞ്ഞു.വധക്കേസില്‍ കീഴ്‌ക്കോടതി വിധിച്ച വധശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഗോവിന്ദചാമി നല്‍കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കവെയാണ് സുപ്രീംകോടതിയുടെ പരാമര്‍ശം. തൃശൂര്‍ അതിവേഗ കോടതിയാണ് ഗോവിന്ദചാമിക്ക് വധശിക്ഷ വിധിച്ചത്. ഈ വിധി ഹൈക്കോടതി ശരിവെച്ചിരുന്നു. ഇതേതുടര്‍ന്നാണ് ഗോവിന്ദചാമി സുപ്രീംകോടതിയെ സമീപിച്ചത്.ഗോവിന്ദചാമിയെ കുറ്റക്കാരനാക്കിയത് മാധ്യമ വിചാരണ ആണെന്നായിരുന്നു പ്രതിഭാഗം അഭിഭാഷകന്‍ ബി.എ. ആളൂര്‍ നേരത്തെ കോടതിയില്‍ വാദിച്ചിരുന്നത്. സൗമ്യയുടേത് അപകട മരണമായിരുന്നു. ഇത് ബലാത്സഗമായി ചിത്രീകരിച്ച് ഗോവിന്ദചാമിയെ കേസില്‍ കുടുക്കുക ആയിരുന്നുവെന്നും അഭിഭാഷകന്‍ വാദിച്ചിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News