Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ശ്രീനഗർ: കശ്മീരില്‍ സുരക്ഷാസേനയും പ്രതിഷേധക്കാരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഇന്നു രണ്ടുപേര്‍ കൊല്ലപ്പെട്ടു.സൗത്ത് കാശ്മീരിലെ അനന്ത്നാഗ് ജില്ലയിൽ പെല്ലറ്റാക്രമണത്തിലും സോഫിയാന താഴ്വരവയിൽ ടിയർ ഗ്യാസ് ഷെൽ പൊട്ടിത്തെറിച്ചുമാണ് രണ്ട് പേർ മരിച്ചത്. ഹിസ്ബുല്‍ മുജാഹിദ്ദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയുടെ വധത്തിനുശേഷം കശ്മീരീല്‍ ഇതുവരെ സംഘര്‍ഷത്തിന് അയവുവന്നിട്ടില്ല. പ്രശ്നബാധിതമായ ദക്ഷിണമേഖലയിലെ ഗ്രാമപ്രദേശങ്ങളിലാകും കരസേനയുടെ സാന്നിധ്യം പ്രധാനമായും പ്രയോജനപ്പെടുത്തുക.കശ്മീരിലെ പ്രക്ഷോഭകാരികളോട് ഇനി മൃദുസമീപനമില്ലെന്ന് വ്യക്തമാക്കുക കൂടിയാണ് പുതിയ നീക്കത്തിലൂടെ കേന്ദ്രസര്‍ക്കാര്‍. ആര്‍മി തലവന്‍ ജനറല്‍ ദല്‍ബീര്‍ സിങ് സുഹാബ് അതിര്‍ത്തിയിലെ ഇന്ത്യന്‍ സേനയെ സന്ദര്‍ശിച്ച് കാര്യങ്ങള്‍ വിലയിരുത്തിയിരുന്നു.
Leave a Reply