Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 26, 2026 2:41 pm

Menu

Published on September 16, 2016 at 8:05 am

പെട്രോളിന് 58 പൈസ കൂട്ടി; ഡീസലിന് 31 പൈസ കുറച്ചു

petrol-price-up-by-58-paise-a-litre-diesel-cut-by-31-paise

ന്യൂഡല്‍ഹി: രാജ്യത്ത്  പെട്രോള്‍ വില ലിറ്ററിന് 58 പൈസ കൂട്ടി. ഡീസലിന് 31 പൈസ കുറച്ചു.ഇതനുസരിച്ച് ഡല്‍ഹിയില്‍ പെട്രോള്‍ ലിറ്ററിന് 64.05 രൂപയും ഡീസല്‍ ലിറ്ററിന് 52.63 രൂപയുമാകും.  അന്താരാഷ്ട്ര വില നിലവാരവും രൂപഡോളര്‍ വിനിമയനിരക്കിലെ വ്യതിയാനവുമാണ് വിലമാറ്റത്തിന് കാരണം. നേരത്തെ പെട്രോളിന് 63.47ഉം ഡീസലിന് 52.94ഉം ആയിരുന്നു. പെട്രോളിന് ഈ മാസം രണ്ടാമത്തെ വില വര്‍ധനയാണിത്. സെപ്റ്റംബര്‍ ഒന്നിന് 3.38 രൂപയുടെ വന്‍ വര്‍ധനയാണ് പെട്രോളിന് വരുത്തിയത്. ഡീസലിന് 2.67 രൂപയും കൂട്ടിയിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News