Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: സൗമ്യ വധക്കേസില്‍ പ്രതി ഗോവിന്ദച്ചാമിക്ക് സുപ്രീംകോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചതിന് പിന്നാലെ സൗമ്യയുടെ അമ്മ സുമതിക്ക് ഫോണിലൂടെ അജ്ഞാതന്റെ ഭീഷണി.ഗോവിന്ദച്ചാമിക്കെതിരെ നീങ്ങുകയോ ചാമിക്കെതിരെ സംസാരിക്കുകയോ ചെയ്താല്‍ അനുഭവിക്കേണ്ടി വരുമെന്നാണ് സുമതിക്ക് ലഭിച്ച ഫോണ്‍ സന്ദേശം. ശനിയാഴ്ച രാത്രി എട്ട് മണിയോടെയാണ് സൗമ്യയുടെ വീട്ടിലേക്ക് ഫോണ്‍ സന്ദേശം വന്നത്.ഗോവിന്ദച്ചാമിയുടെ അനുയായികള്‍ ചുറ്റിലുമുണ്ടെന്ന ഭയമാണ് ഇപ്പോള്‍ സൗമ്യയുടെ അമ്മയ്ക്കുള്ളതെന്ന് കോണ്‍ഗ്രസ് നേതാവ് അഡ്വ. ടി സിദ്ദിഖ് പറഞ്ഞു. ഷോര്‍ണൂരില്‍ സൗമ്യയുടെ അമ്മയെ സന്ദര്‍ശിക്കാനെത്തിയതായിരുന്നു ടി സിദ്ദിഖ്.സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
Leave a Reply