Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കോഴിക്കോട്:ബി.ജെ.പി. ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കോഴിക്കോട്ട് എത്തും.രണ്ടുദിവസം പ്രധാനമന്ത്രി കോഴിക്കോട്ടുണ്ടാവും.വൈകുന്നേരം മൂന്നിന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ പാര്‍ട്ടിനേതാക്കള്‍ സ്വീകരിക്കും. അവിടെനിന്ന് ഹെലികോപ്റ്ററില്‍ വെസ്റ്റ്ഹില്‍ വിക്രം മൈതാനത്ത് 3.45-ന് ഇറങ്ങും. നേരേ വെസ്റ്റ്ഹില്ലിലെ സര്‍ക്കാര്‍ അതിഥിമന്ദിരത്തിലേക്കു പോവും.വൈകിട്ട് അഞ്ചിന് കടപ്പുറത്തു നടക്കുന്ന പൊതുസമ്മേളനത്തിലും ഏഴരയ്ക്ക് തളി സാമൂതിരി സ്കൂളില്‍ നടക്കുന്ന ചടങ്ങിലും പങ്കെടുക്കും. ഞായറാഴ്ച രാവിലെ ഒന്പതുമുതല് സ്വപ്നനഗരിയില്‍ നടക്കുന്ന ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കും. വൈകുന്നേരം അഞ്ചിന് ഡല്‍ഹിക്കു മടങ്ങും.സുരക്ഷ ഒരുക്കുന്നതിനായി 3000 പോലിസുകാരെയാണ് നഗരത്തിൽ വിനിയോഗിച്ചിരിക്കുന്നത്.പ്രധാനമന്ത്രി പങ്കെടുക്കുന്ന വേദികള്‍, താമസിക്കുന്ന സ്ഥലം, സഞ്ചരിക്കുന്ന പാതകള്‍ എന്നിവിടങ്ങളില്‍ ഐ.ജി. ഗുപ്തയുടെ നേതൃത്വത്തിലുള്ള സ്പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പും (എസ്.പി.ജി) സുരക്ഷക്കായുണ്ട്. ഫയര്‍ ഫോഴ്സ,് ആംബുലന്‍സ്, മൊബൈല്‍ ജാമര്‍, എന്നിവയടങ്ങളങ്ങുന്ന 25 വാഹനങ്ങളുടെ വ്യൂഹത്തില്‍ ദല്‍ഹിയില്‍ നിന്ന് എത്തിച്ച കവചിത വഹനത്തിലാണ് പ്രധാനമന്ത്രി നഗരത്തില്‍ സഞ്ചരിക്കുക. അദ്ദേഹം പോവുന്ന റൂട്ടുകള്‍ ഒമ്പത് മേഖലകളാക്കി തിരിച്ച് ഓരോന്നിനും എസ്.പി.റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ക്ക് ചുമതല നല്‍കിയിട്ടുണ്ട്.
Leave a Reply