Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: യുഡിഎഫിന്റെ മദ്യനയം തിരുത്തി സര്‍ക്കാര്‍.ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ടിന് ബിവറേജസ് കോര്‍പറേഷന്റെയും, കണ്‍സ്യൂമര്‍ഫെഡിന്റെയും പത്ത് ശതമാനം ഔട്ട്ലെറ്റുകള് പൂട്ടേണ്ടതില്ലെന്നാണ് മന്ത്രിസഭാ യോഗം തീരുമാനിച്ചു. സര്‍ക്കാറിന്റെ പുതിയ മദ്യനയം പ്രഖ്യാപിക്കുന്നതുവരെ തല്‍സ്ഥിതി തുടരും. ബെവ്കോ, കണ്‍സ്യൂമര്‍ഫെഡ് മദ്യഷാപ്പുകള്‍ക്കും പുതിയ തീരുമാനം ബാധകമാണ്.എല്ലാ വര്‍ഷവും ഒക്ടോബര്‍ രണ്ടിനു 10% ബവ്റിജസ് ഷോപ്പുകള്‍ പൂട്ടണമെന്നായിരുന്നു യുഡിഎഫ് സര്‍ക്കാരിന്റെ തീരുമാനം. ഒക്ടോബര്‍ രണ്ടിന് ഗാന്ധി ജയന്തി ദിനത്തിലായിരുന്നു ഇത് നടപ്പാക്കിയിരുന്നത്.എന്നാല്‍ യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയം തുടരില്ലെന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ തുടക്കത്തിലേ വ്യക്തമാക്കിയിരുന്നു. മദ്യനയം മാറുമെന്ന് എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണനും പരസ്യ നിലപാടെടുത്തിരുന്നു. ഇതിന് തുടര്‍ച്ചയായാണ് 10 ശതമാനം ബെവ്കോ ഔട്ട്ലെറ്റുകള് പൂട്ടേണ്ടെന്ന മന്ത്രിസഭാ യോഗത്തിന്റെ ഇപ്പോഴത്തെ തീരുമാനം.
Leave a Reply