Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത മരിച്ചതായി അഭ്യൂഹം. ജയലളിതയുടെ ആരോഗ്യ സ്ഥിതിയുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങള്‍ പ്രചരിച്ചതിന് പിന്നാലെയാണ് അവര്‍ മരിച്ചതായുള്ള പ്രചരണവും നടന്നത്.ദേശീയ മാധ്യമങ്ങള്‍ മരണവാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതായുള്ള പ്രചരണമാണ് സാമൂഹ്യമാധ്യമങ്ങളില്‍ നടന്നത്. എന്നാല്‍ ജയലളിതയുടെ ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ടെന്ന് അപ്പോളോ ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ജയലളിത ചികിത്സയോട് നന്നായി പ്രതികരിക്കുന്നുണ്ടെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു. ജയലളി മരിച്ചു എന്ന അഭ്യൂഹം പരക്കുന്നതിനിടെയാണ് ഇന്നലെ രാത്രി മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തുവന്നിരിക്കുന്നത്.
ജയലളിത മരുന്നുകളോട് നന്നായി പ്രതികരിക്കുന്നുണ്ടെന്നും ടെസ്റ്റുകള്‍ നടത്തിക്കൊണ്ടിരിക്കുകയാണെന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു. പൂര്‍ണ സുഖപ്രാപ്തിക്കായി ഏതാനും ദിവസം കൂടി ആശുപത്രിയില്‍ തുടരാന്‍ ജയലളിതയോട് നിര്‍ദ്ദേശിച്ചതായും അപ്പോളോ ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.മുഖ്യമന്ത്രി ഗുരുതരാവസ്ഥയിലാണെന്ന റിപ്പോര്‍ട്ടുകള്‍ വെറും അഭ്യൂഹം മാത്രമാണെന്നും രണ്ടു ദിവസങ്ങള്‍ക്കുള്ളില്‍ ജയലളിത ആശുപത്രിവിടാനുള്ള സാധ്യതയുണ്ടെന്നും ഡോക്ടര്‍മാര്‍ പറയുന്നുണ്ട്. പ്രമേഹം മൂര്‍ച്ഛിച്ചതാണ് മുഖ്യമന്ത്രിയുടെ ആരോഗ്യനിലയെ ബാധിച്ചത്. എന്നാല്‍, ഇപ്പോള്‍ കാര്യങ്ങള്‍ നിയന്ത്രണവിധേയമാണെന്ന് ഡോക്ടര്‍ പറഞ്ഞു.

അഭ്യൂഹങ്ങള്‍ അവസാനിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്ന് ഡിഎംകെ പ്രസിഡന്റ് എം കരുണാനിധി അറിയിച്ചിരുന്നു. ആശയപരമായി ഞങ്ങള്‍ വലിയ അകല്‍ച്ചയിലാണെങ്കിലും അവര്‍ക്ക് ആരോഗ്യം വീണ്ടെടുത്ത് എത്രയും പെട്ടെന്ന് ഔദ്യോഗിക കൃത്യനിര്‍വഹണം നടത്താന്‍ സാധിക്കട്ടെ എന്നാണ് ആഗ്രഹമെന്നും കരുണാനിധി വ്യക്തമാക്കി. ജനങ്ങളെ മുഖ്യമന്ത്രിയുടെ ആരോഗ്യനിലയെ പറ്റിയുള്ള കൃത്യമായ വിവരങ്ങള്‍ ധരിപ്പിക്കണെമെന്നും കരുണാനിധി ആവശ്യപ്പെട്ടു. ജയലളിത ചികിത്സയില്‍ കഴിയുന്ന അപ്പോളോ ആശുപത്രിയില്‍ നിന്ന് അവരുടെ ആരോഗ്യനില സംബന്ധിച്ച് മെഡിക്കല്‍ ബുള്ളറ്റിനുകള്‍ പുറത്തുവരുന്നുണ്ടെങ്കിലും അനാവശ്യമായതും മന:പൂര്‍വമുള്ളതുമായ ചില പ്രചാരണങ്ങള്‍ കൊഴുക്കുന്നുണ്ടെന്നും കരുണാനിധി അഭിപ്രായപ്പെട്ടു.

ജയലളിതയുടെ ആരോഗ്യസ്ഥിതിയുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ ചിലര്‍ പരക്കെ അഭ്യൂഹങ്ങള്‍ പരത്തുകയാണെന്നും ഇത് ജനങ്ങളെ ആശങ്കപ്പെടുത്തുകയാണെന്നും പറഞ്ഞ കരുണാനിധി, മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യസ്ഥിതിയെ കുറിച്ച് തമിഴ്‌നാട് സര്‍ക്കാര്‍ ഔദ്യോഗിക സ്ഥിരീകരണം നല്‍കേണ്ടത് അനിവാര്യമാണെന്നും അറിയിച്ചു. കൂടാതെ, ജനങ്ങളെ ബോധ്യപ്പെടുത്തുവാനായി മുഖ്യമന്ത്രി ജയലളിതയുടെ ചിത്രങ്ങള്‍ മാധ്യമങ്ങളിലൂടെ നല്‍കുന്നത് അഭ്യൂഹങ്ങള്‍ക്ക് വിരാമമിടുമെന്നും കരുണാനിധി അഭിപ്രായപ്പെട്ടു.
കാവേരി പ്രശ്‌നത്തില്‍ മുഖ്യമന്ത്രി ആശുപത്രിയില്‍ കഴിഞ്ഞദിവസം മുതിര്‍ന്ന മന്ത്രിമാരെയും ഉന്നത ഉദ്യോഗസ്ഥരെയും കണ്ടതായി ആശുപത്രി അധികൃതര്‍ പത്രക്കുറിപ്പ് ഇറക്കിയിരുന്നു. മുഖ്യമന്ത്രി ഗുരുതരാവസ്ഥയിലാണെന്നും വെന്റിലേറ്ററിലാണെന്നുമൊക്കെയുള്ള കഥകളാണ് പ്രചരിച്ചുകൊണ്ടിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ആരോഗ്യനിലയെക്കുറിച്ച് ആശുപത്രി അധികൃതരോ സര്‍ക്കാറോ കഴിഞ്ഞ രണ്ടു ദിവസമായി കൃത്യമായി പത്രക്കുറിപ്പുകള്‍ ഇറക്കാതിരുന്നത് അഭ്യൂഹങ്ങള്‍ ശക്തമാക്കി. ഇതോടെയാണ് ഔദ്യോഗിക പ്രതികരണങ്ങള്‍ എത്തുന്നത്.
–
–
അതേസമയം, ജയലളിതയുടെ ആരോഗ്യസ്ഥിതിയെ കുറിച്ച് അഭ്യൂഹം പരത്തിയെന്നാരോപിച്ച് യുവതിക്കെതിരെ പൊലീസ് കേസെടുത്തു. ജയലളിതയുടെ പാര്‍ട്ടിയായ എഐഡിഎംകെയുടെ പരാതിയുടെ മുകളിലാണ് പൊലീസ് നടപടി.ജയലളിതയുടെ ആരോഗ്യസ്ഥിതിയെ കുറിച്ച് വരുന്ന റിപ്പോര്‍ട്ടുകള്‍ പെരുപ്പിച്ച് കാണിക്കുകയാണെന്ന് എഐഡിഎംകെ പറഞ്ഞു. കുറച്ചു ദിവസങ്ങള്‍ക്കകം തന്നെ അവര്‍ തിരിച്ചു വരുമെന്ന് പാര്‍ട്ടി അറിയിച്ചു.
കടുത്ത പനിയും നിര്‍ജലീകരണവും മൂലം ഈ മാസം 22നാണ് ജയലളിതയെ ചെന്നൈയിലെ അപ്പോളോ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് വിവരങ്ങളൊന്നും പുറത്തുവിടാത്തതിനെ തുടര്‍ന്ന് ജയലളിതയുടെ ആരോഗ്യനില ഗുരുതരമാണെന്നും വിദഗ്ധ ചികിത്സകള്‍ക്കായി വിദേശത്തേക്ക് കൊണ്ടുപോകുമെന്നുമൊക്കെ അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു.
കഴിഞ്ഞ ഞായറാഴ്ചയ്ക്ക് ശേഷം ജയലളിതയുടെ ആരോഗ്യനിലയെ പറ്റി ആസ്പത്രിയില്‍ നിന്നുള്ള വിവരങ്ങള്‍ ലഭിച്ചിരുന്നില്ല. പിന്നീട് വ്യാഴാഴ്ചയാണ് തമിഴ്നാട് മുഖ്യമന്ത്രിയുടെ ചികിത്സയെ കുറിച്ചുള്ള വിവരങ്ങള്‍ ആസ്പത്രി അധികൃതര്‍ പുറത്തുവിട്ടത്.ജയലളിത മരുന്നുകളോട് നന്നായി തന്നെ പ്രതികരിക്കുന്നുണ്ടെന്നും കൂടുതല്‍ ചികിത്സകള്‍ക്കുമായി കുറച്ചു ദിവസം കൂടി ആസ്പത്രിയില്‍ കഴിയേണ്ടിവരുമെന്നാണ് ആസ്പത്രി വൃത്തങ്ങള്‍ അറിയിച്ചത്.
Leave a Reply