Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പോര്‍ബന്ധര്‍:പാകിസ്താന്റെതെന്ന് സംശയിക്കുന്ന രണ്ട് ബോട്ടുകള്‍ കറാച്ചിയില്‍ നിന്ന് ഇന്ത്യയിലേക്ക് പുറപ്പെട്ടതായി ഇന്റലിജന്‍സ് ഏജന്‍സികളുടെ മുന്നറിയിപ്പ്. ഇതേതുടര്‍ന്ന് നാവികസേനയോടും തീരരക്ഷാസേനയോടും അതീവ ജാഗ്രത പുലര്‍ത്താന്‍ നിര്‍ദേശം നല്‍കി. ബോട്ടുകള്‍ ഗുജറാത്ത് തീരത്തോ മഹാരാഷ്ട്ര തീരത്തോ അടുത്തേക്കുമെന്നാണ് രഹസ്യാന്വേഷണ വിഭാഗം നല്‍കുന്ന സൂചന.
ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് നാവികസേനയ്ക്കും തീരദേശ സംരക്ഷണ സേനയ്ക്കും കനത്ത ജാഗ്രതാനിര്‍ദ്ദേശമാണ് നല്‍കിയിരിക്കുന്നത്. ബോട്ടുകളെ നിരീക്ഷിക്കാനും നിര്‍ദ്ദേശമുണ്ട്.നുഴഞ്ഞുകയറ്റ സാധ്യതയെ തുടര്‍ന്ന് തീരങ്ങളില്‍ കൂടുതല്‍ സേനയെ വിന്യസിച്ചിട്ടുമുണ്ട്.ഇന്ത്യക്കാരായ മീന്‍പിടിത്തക്കാരോട് കടലില്‍ അസാധാരണമായി എന്തെങ്കിലും ശ്രദ്ധയില്‍പ്പെട്ടാല്‍ അറിയിക്കണമെന്ന് പ്രത്യേകം നിര്‍ദേശിച്ചിരുന്നു. നിയന്ത്രണ രേഖയില്‍ ഇന്ത്യ നടത്തിയ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അതിര്‍ത്തിയില്‍ സുരക്ഷയും നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്.

ഗുജറാത്ത് തീരത്തു നിന്നും ഒരു പാകിസ്താന്‍ ബോട്ട് ഇന്നലെ തീരസംരക്ഷണ സേന കസ്റ്റഡിയിലെടുത്തിരുന്നു. തീരസംരക്ഷണ സേനയുടെ സമുദ്ര പാവക് നടത്തിയ തെരച്ചിലാണ് സമുദ്രാര്‍ത്തി കടന്നെത്തിയ ബോട്ട് പിടിച്ചെടുത്തത്.ഇന്ത്യ, പാക്കധീന കശ്മീരില്‍ നടത്തിയ മിന്നല്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഗുജറാത്ത് തീരത്തും മറ്റും കര്‍ശനനിരീക്ഷണം നടത്തുന്നതിനിടയിലാണ് ബോട്ടിന്റെ നിയമലംഘനം ശ്രദ്ധയില്‍പ്പെട്ടത്..ബോട്ടില്‍ നിന്നും കസ്റ്റഡിയിലെടുത്തവരെ ചോദ്യം ചെയ്യുന്നതിനായി പോര്‍ബന്ധറിലേക്ക് കൊണ്ടുപോയി.പിടിച്ചെടുത്ത ബോട്ടും പരിശോധനക്കായി പോർബന്തറിലെത്തിച്ചു. സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി തീരപ്രദേശത്ത് നിരീക്ഷണത്തിനായി കോസ്റ്റ് ഗാർഡ് കൂടുതൽ കപ്പലുകൾ വിന്യസിച്ചിട്ടുണ്ട്. ഉറി ഭീകരാക്രമണത്തിന് ഇന്ത്യ തിരിച്ചടി നല്‍കിയതോടെ പാകിസ്താനിലെ ഭീകര സംഘടനകള്‍ ഇന്ത്യയില്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ടിട്ടുണ്ടെന്ന് ഇന്റസലിജന്‍സ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ഇന്ത്യ പാക് അധീന കശ്മീരില്‍ നടന്നിക സര്‍ജിക്കല്‍ സ്‌ട്രൈക്കിന് തിരിച്ചടി നല്‍കാന്‍ പാകിസ്താന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനകള്‍ പദ്ധതിയിടുന്നുണ്ടെന്ന ഇന്റലിജന്‍സ് ഏജന്‍സികളുടെ മുന്നറിയിപ്പിനെ ഇന്ത്യയില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
പാകിസ്താനുമായി അതിര്‍ത്തി പങ്കിടുന്ന ജമ്മു കശ്മീര്‍, പഞ്ചാബ്, രാജസ്ഥാന്‍, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടിവിച്ചിട്ടുണ്ട്. ഇന്ത്യയില്‍ ഭീകരാക്രമണം നടത്താന്‍ ഭീകരര്‍ അതിര്‍ത്തി കടന്നിട്ടുണ്ടെന്ന ഇന്റലിജന്‍സ് ഏജന്‍സികളുടെ മുന്നറിയിപ്പിനെ തുടര്‍ന്നാണിത്.

പാക് അധീന കശ്മീരിലെ നിയന്ത്രണ രേഖയ്ക്ക് സമീപത്ത് സെപ്തംബര്‍ 29നാണ് ഇന്ത്യന്‍ സൈന്യം സര്‍ജിക്കല്‍ സ്‌ട്രൈക് നടത്തിയത്. ഏഴ് ഭീകര കേന്ദ്രങ്ങള്‍ക്ക് നേരെ നടത്തിയ ആക്രമണ്ത്തില്‍ നുഴഞ്ഞുകയറ്റക്കാരെന്ന് സംശയിക്കുന്ന 50 പേരെയാണ് ഇന്ത്യന്‍ സൈന്യം വധിച്ചത്. ഉറി ഭീകരാക്രമണം നടന്ന് 10 ദിവസത്തിന് ശേഷമായിരുന്നു ഇന്ത്യ ഭീകരര്‍ക്ക് തിരിച്ചടി നല്‍കിയത്.
അതേസമയം അതിർത്തിയിൽ വീണ്ടും പാകിസ്താൻ വെടിനിർത്തൽ ലംഘിച്ചു.നൗഷീരയിലെ കൽസ്യാൻ മേഖലയിൽ ഇന്ന് പുലർച്ചെ രണ്ട് മണിക്കാണ് വെടിവെപ്പുണ്ടായത്. ഇന്ത്യൻ പോസ്റ്റുകൾക്ക് നേരെ വെടിയുതിർത്ത പാക് സൈനികർക്കുനേരെ ഇന്ത്യൻ സേനയും തിരിച്ചടിച്ചു.
വെടിവെപ്പിൽ എന്തെങ്കിലും നാശനഷ്ടമുണ്ടായതായി വ്യക്തമല്ല. കഴിഞ്ഞ ദിവസം അതിർത്തിയിൽ ഏഴു സ്ഥലങ്ങളിൽ പാക് വെടിവെപ്പുണ്ടായിരുന്നു. അതേസമയം ബാരമുല്ലയിലെ വെടിവെപ്പിൽ ബി.എസ്.എഫ് കോൺസ്റ്റബിൾ മരിച്ചത് ഭീകരരുടെ വെടിയേറ്റാണോ അബദ്ധത്തിൽ വെടിയേറ്റതാണോ എന്ന കാര്യം വ്യക്തമല്ല. സംഭവത്തിൽ രണ്ടു ഭീകരർ കൊല്ലപ്പെട്ടതായുള്ള വാർത്ത അടിസ്ഥാന രഹിതമാണെന്ന് തെളിഞ്ഞു. 90 മിനിറ്റോളം നീണ്ട വെടിവെപ്പിനുശേഷം പരിശോധന നടത്തിയെങ്കിലും മേഖലയിൽ ഭീകരരെ കണ്ടെത്താനായില്ല.

അതിനിടെ ജമ്മു കശ്മീരിൽ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ്സിങ്ങിെൻറ സന്ദർശനം തുടരുകയാണ്. ഇന്നലെ ലഡാക് സന്ദർശിച്ച മന്ത്രി ഇന്ന് കാർഗിലിലേക്ക് പോകും. അതേസമയം ഇന്ത്യയുമായി ചർച്ചക്ക് തയാറാണെന്ന് അറിയിച്ച് പാക് ഹൈകമീഷണർ അബ്ദുൽ ബാസിത് രംഗത്തെത്തിയിട്ടുണ്ട്.
Leave a Reply