Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഗയാന:വാര്‍ത്തവിനിമയ ഉപഗ്രഹമായ ജിസാറ്റ്18 ഐഎസ്ആര്‍ഒ വിജയകരമായി വിക്ഷേപിച്ചു.ഭാരത സമയം വ്യാഴാഴ്ച പുലര്‍ച്ചെ 2.15നും 3.15നും ഇടയില്‍ ഫ്രഞ്ച് ഗയാനയിലെ കൗറോവില്‍ നിന്നു യൂറോപ്യന്‍ ഉപഗ്രഹവിക്ഷേപണ വാഹിനിയായ ഏരിയാന്‍-5 റോക്കറ്റ് ഉപയോഗിച്ചാണ് ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിച്ചത്. തെക്കേ അമേരിക്കയിലെ വടക്ക് കിഴക്കന്‍ തീരത്തെ പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് ബുധനാഴ്ച നടത്താനിരുന്ന വിക്ഷേപണം ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
ജിസാറ്റിന്റെ വിജയം ഐഎസ്ആര്‍ഒ ട്വിറ്ററിലുടെയാണ് അറിയിച്ചത്. ഓസ്‌ട്രോലിയന്‍ നാഷണല്‍ ബ്രോഡ്ബാന്റ് നെറ്റ് വര്‍ക്ക് സ്‌കൈ മസ്റ്റര്‍ 2 ഉപഗ്രഹവും ജിസാറ്റ്18നൊപ്പം വിക്ഷേപിച്ചിട്ടുണ്ട്.ടെലികമ്യൂണിക്കേഷൻ രംഗത്ത് കൂടുതൽ മികവ് സാദ്ധ്യമാക്കാൻ സഹായിക്കുന്ന ഉപഗ്രഹമാണ് ജിസാറ്റ് 18 .ഭാരതത്തിന് നിലവിൽ 14 കമ്യൂണിക്കേഷൻ ഉപഗ്രഹങ്ങളാണ് ഉള്ളത്. 3404 കിലോ ഭാരമുള്ള ജിസാറ്റ് -18 ൽ 48 കമ്യൂണിക്കേഷൻ ട്രാൻസ്പോണ്ടറുകളാണുള്ളത്.
ഭൂമിയിലേക്ക് കൂടുതല്‍ വിസ്തൃതിയില്‍ തരംഗങ്ങള്‍ അയക്കാന്‍ ശേഷിയുള്ളതാണ് 48 ട്രാന്‍സ്‌പോണ്ടറുകളുള്ള ജിസാറ്റ്-18. ബാങ്കിങ്, ടെലിവിഷന്‍, ടെലികമ്യൂണിക്കേഷന്‍, ബ്രോഡ്ബാന്‍ഡ് തുടങ്ങിയ മേഖലകളുടെ പ്രവര്‍ത്തനശേഷി വര്‍ധിപ്പിക്കാന്‍ ഉപഗ്രഹത്തിന് സാധിക്കും.ഇന്ത്യന്‍ വിക്ഷേപണ വാഹനമായ പി.എസ്.എല്‍.വിക്ക് വഹിക്കാവുന്നതിലും ഭാരമേറിയ ഉപഗ്രഹമായതിനാലാണ് വിദേശ ഏജന്‍സിയുടെ റോക്കറ്റ് ഐ.എസ്.ആര്‍.ഒ ഉപയോഗിച്ചത്.
ഐ.എസ്.ആര്‍.ഒയുടെ 2017ലെ പദ്ധതിയായ ജിസാറ്റ്-17 ഉപഗ്രഹവും ലോകത്തിലെ ഏറ്റവും വലിപ്പമേറിയ റോക്കറ്റായ ഏരിയാന്‍ 5 ഉപയോഗിച്ചാണ് വിക്ഷേപിക്കുക. ഭാരമേറിയ ഉപഗ്രഹങ്ങള്‍ വഹിക്കാന്‍ ശേഷിയുള്ള ജി.എസ്.എല്‍.വി എം.കെ. 3 റോക്കറ്റ് 2017ൽ പ്രവര്‍ത്തന സജ്ജമാക്കുകയാണ് ഐ.എസ്.ആര്‍.ഒയുടെ ലക്ഷ്യം.
Leave a Reply