Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി: സൗമ്യ വധക്കേസില്‍ പുന:പരിശോധന ഹര്‍ജിയില്‍ തുറന്ന കോടതിയില്‍ വാദം കേള്‍ക്കാന്‍ സുപ്രീം കോടതിയുടെ തീരുമാനം.ഇക്കാര്യം ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരും സൗമ്യയുടെ അമ്മയും നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് സുപ്രീംകോടതിയുടെ ഉത്തരവ്. സാധാരണനിലയില്‍ പുനഃപരിശോധനാ ഹര്‍ജികള്‍ തുറന്ന കോടതിയില്‍ സുപ്രീംകോടതി വാദം കേള്‍ക്കാറില്ല.
സംസ്ഥാന സര്‍ക്കാരിന് വേണ്ടി സോളിസിറ്റര്‍ ജനറല്‍ രഞ്ജിത് കുമാറാണ് ഇന്ന് സുപ്രീംകോടതിയില്‍ ഹാജരായത്. തുറന്ന കോടതിയില്‍ വാദം കേള്‍ക്കണമെന്ന സര്‍ക്കാരിന്റെ ആവശ്യം ഉടന്‍ തന്നെ അംഗീകരിക്കുകയായിരുന്നു. കേസിലെ പ്രതി ഗോവിന്ദച്ചാമിയെ കൊലക്കുറ്റത്തില്‍ നിന്നും ഒഴിവാക്കിയതിനെയാണ് സുപ്രീംകോടതി ചോദ്യം ചെയ്തത്.
കേസില്‍ ഐപിസി മുന്നൂറാം വകുപ്പിന്റെ സാധ്യതകള്‍ സുപ്രീംകോടതി പരിഗണിച്ചില്ല. മൂന്നൂറ്റി രണ്ടാം വകുപ്പ് ഒഴിവാക്കി മുന്നൂറ്റി ഇരുപത്തിയഞ്ചാം വകുപ്പ് പ്രകാരമാണ് സുപ്രീംകോടതി ശിക്ഷ നല്‍കിയത്. ഏഴ് വര്‍ഷത്തെ തടവാണ് പ്രതിക്ക് നല്‍കിയത്. മൂന്നൂറ്റി ഇരുപത്തിയഞ്ചാം വകുപ്പ് നിലനില്‍ക്കുകയാണെങ്കില്‍ കേസില്‍ മുന്നൂറ്റി രണ്ടാം വകുപ്പും നിലനില്‍ക്കും. മുന്നൂറാം വകുപ്പിലെ മറ്റ് ഉപവകുപ്പുകളുടെ സാധ്യതകള്‍ കൂടി കണക്കാക്കുമ്പോള്‍ ഗോവിന്ദച്ചാമിക്കുമേല്‍ കൊലക്കുറ്റം നിലനില്‍ക്കുമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ വാദം.
തന്റെ മകള്‍ക്ക് നീതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കോടതി നടപടികളില്‍ വിശ്വാസമുണ്ടെന്ന് സൗമ്യയുടെ അമ്മ പ്രതികരിച്ചു.നേരത്തെ കീഴ്‌കോടതി നല്‍കിയ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമാക്കി ചുരുക്കിയിരുന്നു. സൗമ്യയെ ബലാത്സംഗം ചെയ്തതിന് ഗോവിന്ദച്ചാമിക്ക് ശിക്ഷ നല്‍കിയ കോടതി കൊലപാതകത്തിനെതിരെ തെളിവില്ല എന്നാണ് വ്യക്തമാക്കിയത്. പിന്നാലെ ഇതിനെതിരെ റിവ്യു പെറ്റീഷന്‍ സര്‍ക്കാര്‍ നല്‍കുമെന്ന് അറിയിച്ചിരുന്നു.
Leave a Reply