Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം:ബന്ധുനിയമന വിവാദത്തില്‍ വ്യവസായ മന്ത്രി ഇ.പി ജയരാജന്‍ രാജിവച്ചു. ജയരാജനെതിരെ വിജിലന്‍സ് പ്രാഥമിക അന്വേഷണത്തിന് ഉത്തരവിട്ട സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ രാജി. മുഖ്യമന്ത്രി പിണറായി വിജയന് ഇ.പി രാജിക്കത്ത് കൈമാറി.ജയരാജനെതിരെ പാർട്ടിക്കുള്ളിൽ തന്നെ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. ഇതിനു പിന്നാലെ ജയരാജൻ രാജി സന്നദ്ധത അറിയിക്കുകയായിരുന്നു.
ഇന്നു ചേർന്ന സംസ്ഥാന സെക്രട്ടറിയേറ്റിലാണ് അന്തിമ തീരുമാനം കൈക്കൊണ്ടത്. സെക്രട്ടറിയേറ്റിൽ ഭൂരിഭാഗം അംഗങ്ങളും ജയരാജനെ വിമർശിച്ച് രംഗത്തെത്തി. ജയരാജന്‍റെ നടപടി പാർട്ടിക്ക് തന്നെ അപമാനമായെന്നും മാതൃകാപരമായ നടപടി വേണമെന്നും ആവശ്യം ഉയർന്നിരുന്നു. ഇതോടെ രാജിവയ്ക്കാൻ തന്നെ അനുവദിക്കണമെന്ന് ജയരാജൻ ആവശ്യപ്പെടുകയായിരുന്നു. മന്ത്രിസ്ഥാനത്ത് കടിച്ചുതൂങ്ങാനില്ലെന്നും പാർട്ടിയുടെ യശസ് ഉയർത്താനായി രാജി വയ്ക്കുകയാണെന്നും ജയരാജൻ സെക്രട്ടറിയേറ്റിൽ വ്യക്തമാക്കി. തനിക്ക് തെറ്റുപറ്റിയെന്നും ജയരാജൻ പറഞ്ഞു. രാജികത്ത് ജയരാജൻ ഉടൻ കൈമാറും. ജയരാജന്‍റെ വകുപ്പുകൾ മുഖ്യമന്ത്രി ഏറ്റെടുത്തേക്കും.
സര്‍ക്കാരിന്‍റെ പ്രതിച്ഛായ തകര്‍ന്ന ബന്ധു നിയമന വിവാദത്തില്‍ പാര്‍ട്ടിക്ക് പുറമെ മുന്നണിയും ജയരാജനെ കയ്യൊഴിഞ്ഞിരുന്നു. മുന്നണിയിലെ ഘടകകക്ഷികളായ സിപിഐയും ജനതാദളും എന്‍സിപിയും മന്ത്രിയുടെ രാജി ആവശ്യപ്പെടുകയും ചെയ്തിരുന്നു. അഴിമതി വിരുദ്ധ പ്രതിച്ഛായ ഉയര്‍ത്തി അധികാരത്തില്‍ വന്ന സര്‍ക്കാരിന്‍റെ മുഖം നഷ്ടപ്പെടുത്തുന്ന നടപടികളാണ് ജയരാജന്‍റെ ഭാഗത്തു നിന്ന് ഉണ്ടായതെന്നായിരുന്നു വിമർശനം.
ബന്ധുനിയമന വിവാദത്തില്‍ ഇ.പി ജയരാജനെതിരെ ത്വരിതപരിശോധനയ്ക്ക് കഴിഞ്ഞദിവസം വിജലൻസ് ഉത്തരവിടുകയും ചെയ്തിരുന്നു. തിരുവനന്തപുരം സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ് രണ്ടിനാണ് അന്വേഷണ ചുമതല.
Leave a Reply