Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കേരളത്തിൽ വ്യാജമുട്ട ചൈനയുടെ വ്യാജമുട്ട പ്രചരിക്കുന്നുവെന്ന വാർത്ത കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രചരിക്കാൻ തുടങ്ങിയിട്ട്.എന്നാൽ ഈ വാർത്ത അടിസ്ഥാന രഹിതമാണെന്ന് കണ്ടെത്തിയിരിക്കുകയാണ്. തൃശൂര്‍ വെറ്റിനറി സര്‍വ്വകലാശാല നടത്തിയ ശാസ്ത്രീയ പരിശോധനയിലാണ് മുട്ടകള്‍ കൃത്രിമമായി ഉണ്ടാക്കിയതല്ലെന്ന് വ്യക്തമായത്. 12 സാമ്പിളുകളാണ് ഇതിനുവേണ്ടി സര്‍വ്വകലാശാലയുടെ കീഴിലുള്ള മീറ്റ് ആന്റ് സയന്‍സ് ടെക്‌നോളജിയുടെ പരിശോധനയ്ക്ക് വിധേയമാക്കിയത്.
മുട്ടകളൊന്നും കൃത്രിമല്ലെന്ന് മാര്‍ച്ച് മാസത്തില്‍ നടത്തിയ പരിശോധനയില്‍ വ്യക്തമായിരുന്നതായി മീറ്റ് ആന്റ് സയന്‍സ് ടെക്‌നോളജി ഡയറക്ടറായിരുന്ന ഡോ. ജോര്‍ജ് ടി ഉമ്മന്‍ വ്യക്തമാക്കി.
കണ്ണൂരിലെ കരിവെള്ളൂരിലും ഇടുക്കിയിലെ കുഞ്ചിത്തണ്ണിയിലും വ്യാജമുട്ടകള്‍ വിറ്റഴിക്കുന്നതായി മാതൃഭൂമിയടക്കമുള്ള പത്രങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. ഇത്തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിച്ചതിനെത്തുടര്‍ന്നാണ് ആളുകള്‍ ഭീതിയിലായത്. എന്നാല്‍ മുട്ടകള്‍ കൃത്രിമമായി ഉണ്ടാക്കാന്‍ കഴിയില്ലെന്ന് വിദഗ്ധര്‍ വിശദീകരിക്കുന്നു. കഴിഞ്ഞ ഏപ്രില്‍ മാസത്തിലും ഇത്തരത്തില്‍ ക്രിത്രിമ മുട്ടകള്‍ എത്തുന്നതായി പരാതികള്‍ ഉയര്‍ന്നിരുന്നു. അന്ന് നടത്തിയ പരിശോധനയിലും കൃത്രിമ മുട്ടകള്‍ ഇല്ല എന്ന് തന്നെയാണ് കണ്ടെത്തിയത്.
കേടുവന്ന മുട്ടകളാണ് ചൈനീസ് മുട്ടകള്‍ എന്നപേരില്‍ പ്രചരിക്കുന്നത്. ഇത്തരം മുട്ടകള്‍ വേവിക്കുമ്പോളുണ്ടാകുന്ന മാറ്റമാണ് ആളുകളില്‍ സംശയമുണ്ടാക്കിയത്. വളരെ നാള്‍ മുട്ടകള്‍ ശീതീകരിച്ച നിലയില്‍ സൂക്ഷിക്കുന്നതും ദീര്‍ഘദൂരം വാഹനങ്ങളില്‍ കൊണ്ടുപോകുന്നതും മുട്ടയുടെ ഘടനയില്‍ മാറ്റമുണ്ടാക്കും.
കണ്‍സ്യൂമറിസ്റ്റ് എന്ന സൈറ്റില്‍ 2007ല്‍ പ്രസിദ്ധീകരിച്ച ഒരു വാര്‍ത്തയിലാണ് ചൈനീസ് മുട്ടക്കഥകളുടെ ആരംഭം. വാര്‍ത്ത വന്നതിന് ശേഷം ഓള്‍ലൈന്‍ മാധ്യമങ്ങളിലൂടെയും ഇ-മെയില്‍ വഴിയും ആ വാര്‍ത്ത പ്രചരിച്ചു. മാര്‍ക്കറ്റിലെ കോഴിമുട്ടയുടെ പകുതി വിലയ്ക്ക് കണ്ടാലും തിന്നാലും തിരിച്ചറിയാനാകാത്ത കോഴിമുട്ടകള്‍ ചൈനയില്‍ ഉത്പാദിപ്പിക്കുന്നുവെന്നായിരുന്നു ആ വാര്‍ത്തയില്‍ പറഞ്ഞിരുന്നത്. എന്നാല്‍ അത് വ്യജമാണെന്നാണ് തൃശൂര്‍ വെറ്റിനറി സര്‍വ്വകലാശാലയുടെ കണ്ടെത്തല്‍.
–
–
Leave a Reply