Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബീഹാര്‍: സഹപാഠിയെ ക്ലാസ്മുറിയിലിട്ട് തല്ലിച്ചതച്ച വിദ്യാര്‍ത്ഥികള്‍ക്കെതിരെ പോലീസ് കേസെടുത്തു. മുസാഫര്‍പുറിലെ കേന്ദ്രീയ വിദ്യാലയത്തിലാണ് സംഭവം. ക്രൂരതയുടെ വീഡിയോ നവമാധ്യമങ്ങളില്‍ വൈറലായിരുന്നു. മാനവവിഭവ ശേഷി മന്ത്രാലയ അധികൃതന്‍ ഉപേന്ദ്ര കുശ്‌വാഹയുടെ നിര്‍ദേശ പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. എത്രയും വേഗത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം.
ക്ലാസ് മുറിയിലെ ബെഞ്ചില്‍ ഇരിക്കുന്ന വിദ്യാര്‍ത്ഥിയുടെ കഴുത്തില്‍ സഹപാഠികള്‍ കൈമടക്ക് കൊണ്ട് അടിക്കുന്നതാണ് വീഡിയോയുടെ തുടക്കത്തില്‍. തുടര്‍ന്ന് ചുമരിനോട് ചേര്‍ത്ത് നിര്‍ത്തി വിദ്യാര്‍ത്ഥിയുടെ നാഭിയില്‍ തൊഴിക്കുന്നു. മര്‍ദ്ദനമേറ്റ വിദ്യാര്‍ത്ഥി വേദന കൊണ്ട് പുളയുന്നത് വീഡിയോയില്‍ കാണാം.
–
–
മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുടെ നിര്‍ദേശ പ്രകാരം രണ്ട് വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുത്തുവെന്ന് മുഹമ്മദ്പുര്‍ പൊലീസ് പിടിഐയോട് പ്രതികരിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എഴുതി നല്‍കിയ പരാതിയിലാണ് കേസ്.ക്രൂരതയുടെ വീഡിയോ നവമാധ്യമങ്ങളില്‍ വൈറലായിരുന്നു. വാട്ട്‌സ് ആപ് വഴിയും മറ്റ് ഓണ്‍ലൈന്‍ മീഡിയ വഴിയും ഏതാനും ദിവസങ്ങളായി ദൃശ്യങ്ങള്‍ പ്രചരിച്ചിരുന്നു.
Leave a Reply