Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 19, 2026 12:14 pm

Menu

Published on October 17, 2016 at 9:11 am

പെട്രോൾ,ഡീസൽ വില കൂട്ടി

petrol-diesel-prices-hiked-2

മുംബൈ: രാജ്യത്ത് പെട്രോൾ,ഡീസൽ വില കൂട്ടി. പെട്രോളിന് 1.34രൂപയും ഡീസല്‍ ലിറ്ററിന് 2.37 രൂപയുമാണ് കൂട്ടിയത്. പുതുക്കിയ വില ഇന്നലെ  അര്‍ധരാത്രി മുതല്‍ നിലവില്‍ വന്നു.ഇതോടെ സംസ്ഥാനത്ത് പെട്രോള്‍ വില ലിറ്ററിന് 69 രൂപയ്ക്ക് മുകളില്‍ വരും.ആഗോള വിപണിയില്‍ എണ്ണവില കൂടിയതാണ് വിലവര്‍ധനയ്ക്ക് കാരണമെന്ന് എണ്ണക്കമ്പനികള്‍ അവകാശപ്പെടുന്നു. നിലവില്‍ അസംസ്‌കൃത വില ബാരലിന് 50 ഡോളറാണ്. ഇത് ഇനിയും കൂടാനാണ് സാധ്യത. കഴിഞ്ഞ രണ്ടു മാസത്തിനിടെ ഇത് അഞ്ചാം തവണയാണ് വിലവര്‍ധിപ്പിക്കുന്നത്. പുതുക്കിയ നിരക്കനുസരിച്ച് ദില്ലിയില്‍ പെട്രോളിന്റെ വില 66.05 രൂപയും ഡീസലിന്റെ വില 55.26 രൂപയുമായിരിക്കും. നേരത്തെ ഇത് യഥാക്രമം 64.72 രൂപയും 52.61 രൂപയുമായിരുന്നു. ഒക്ടോബര്‍ അഞ്ചിനാണ് അവസാനം വില വര്‍ധിപ്പിച്ചത്. അന്ന് പെട്രോളിന് 14 പൈസയും ഡീസലിന് 10 പൈസയുമാണ് കൂട്ടിയത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News