Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും (എസ്.ബി.ഐ) യും അനുബന്ധ ബാങ്കുകളും ആറു ലക്ഷത്തോളം എ.ടി.എം കാര്‍ഡുകള്‍ ബ്ലോക് ചെയ്തു. സുരക്ഷാ കാരണം മുന്‍നിര്‍ത്തിയാണ് നടപടി.കേരളത്തിനു പുറത്തും വിദേശത്തും ഉപയോഗിച്ച കാര്‍ഡുകളും സംസ്ഥാനത്ത് തട്ടിപ്പു നടന്ന എ.ടി.എമ്മുകളില്‍ ഉപയോഗിച്ച കാര്‍ഡുകളും ഇതില്‍ ഉള്‍പ്പെടുന്നു. തിരുവനന്തപുരത്തെ ആല്‍ത്തറ അടക്കം എ.ടി. എമ്മുകളില്‍ ഉപയോഗിച്ചവയാണിത്. വിശദമായ പരിശോധനകള്‍ക്കും വിലയിരുത്തലുകള്‍ക്കും ശേഷമാണ് നടപടി.
അതേസമയം, മുന്‍കൂട്ടി അറിയിക്കാതെ കാര്‍ഡുകള്‍ ബ്ളോക് ചെയ്തതോടെ ഇടപാടുകാര്‍ വെട്ടിലായി. വെള്ളിയാഴ്ച രാത്രിയോടെയാണ് കാര്‍ഡുകള്‍ കൂട്ടത്തോടെ നിര്‍ജീവമായത്. കാര്‍ഡ് ബ്ളോക്കായവര് ഉടന്‍ പുതിയ കാര്‍ഡിന് അപേക്ഷ നല്‍കാനാണ് നിര്‍ദേശം. ഇടപാടുകാരെ എസ്.എം.എസ് മുഖേന അറിയിച്ചതായി ബാങ്കുകള്‍ പറയുന്നുണ്ടെങ്കിലും പലരും പണം പിന്‍വലിക്കാന്‍ ശ്രമിച്ചപ്പോഴാണ് വിവരം അറിയുന്നത്. ആദ്യം ഇറര്‍ കോഡ് എന്ന അറിയിപ്പാണ് കിട്ടുക. തുടര്‍ന്ന് കാര്‍ഡ് ബ്ളോക്കായതായി എസ്.എം.എസും ലഭിക്കും. പലരും ഇനിയും കാര്‍ഡ് ബ്ളോക്കായത് അറിഞ്ഞിട്ടില്ല. ചില അക്കൗണ്ടുകളിലെ പണം അമേരിക്കയില്‍നിന്നും ചൈനയില്‍നിന്നും പിന്‍വലിച്ചതായി പരാതി വന്നിട്ടുണ്ട്. ഇതോടെയാണ് ബാങ്കുകള്‍ നടപടി ആരംഭിച്ചത്.
ചിപ്പ് ഘടിപ്പിച്ച കാര്‍ഡുകളാണ് പുതുതായി നല്‍കുന്നത്. തിരുവനന്തപുരത്ത് നടന്ന എ.ടി.എം തട്ടിപ്പിന്‍െറ ഘട്ടത്തില്‍ ആയിരക്കണക്കിന് കാര്‍ഡുകള്‍ ബ്ളോക്കാക്കിയിരുന്നു. ഇവര്‍ക്ക് പിന്നീട് പുതിയ കാര്‍ഡ് നല്കി.
Leave a Reply