Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം:തലസ്ഥാനത്ത് രാത്രി ടെയിനിറങ്ങിയ ഇരുപതുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍.കാട്ടാക്കട ബ്ലോക്ക് ജനറല്‍ സെക്രട്ടറിയും കോണ്‍ഗ്രസ് കൊറ്റം പള്ളി വാര്‍ഡ് പ്രസിഡണ്ട് കൂടിയായ തൂങ്ങാംപാറ മാവുവിള സീയോണ്‍ മന്ദിരത്തില്‍ സാം ജെ വല്‍സലനാണ് അറസ്റ്റിലായത്. കഴിഞ്ഞ 16 നായിരുന്നു സംഭവം. മൊബൈൽ ഫോണിലൂടെ പരിചയപ്പെട്ട നെയ്യാറ്റിൻകര സ്വദേശിയായ യുവാവ് പറഞ്ഞതനുസരിച്ച് പാലക്കാട് നിന്നു ട്രെയിൻ കയറി രാത്രി ഒൻപതോടെയാണ് പെൺകുട്ടി തിരുവനന്തപുരത്തെത്തിയത്. എന്നാൽ യുവാവിനെക്കുറിച്ച് വിവരമില്ലാത്തതിനെ തുടർന്ന് റെയിൽവേ സ്റ്റേഷന്റെ പുറത്തു നിർത്തിയിട്ടിരുന്ന സാം ജെ.വൽസലന്റെ ഓട്ടോയിൽ കയറി യുവാവിന്റെ മേൽവിലാസം നൽകി അവിടെയെത്തിക്കാൻ ആവശ്യപ്പെട്ടു.
നെയ്യാറ്റിൻകരയിലേക്കുള്ള വഴിയിൽ ആളൊഴിഞ്ഞ സ്ഥലത്തെത്തിയപ്പോൾ സാം പെൺകുട്ടിയെ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിലേക്കു വലിച്ചിഴച്ചു കൊണ്ടുപോയി പീഡിപ്പിക്കുകയും വിവരം പുറത്തു പറഞ്ഞാൽ കൊന്നുകളയുമെന്നും ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്ന് പെൺകുട്ടിയെ തിരികെ റെയിൽവേ സ്റ്റേഷനിലെത്തിച്ചു.ഇതിനിടെ പെൺകുട്ടിയെ കാണാനില്ലെന്ന പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു.
തിരുവനന്തപുരം റെയിൽവേ പൊലീസ് പാലക്കാട്ടെത്തിച്ച പെൺകുട്ടി പിന്നീട് ആത്മഹത്യയ്ക്കു ശ്രമിച്ചു. തുടർന്നാണ് പീഡനവിവരം പുറത്തറിയുന്നത്. അമ്മ മരണമടയുകയും മകളെ ഉപദ്രവിച്ചതിന് പിതാവ് ജയിലിലാവുകയും ചെയ്തതോടെയാണ് തിരുവനന്തപുരം സ്വദേശിയായ പെൺകുട്ടി പാലക്കാട്ടെ അഗതിമന്ദിരത്തിലെത്തുന്നത്. ഓട്ടോ ഡ്രൈവറെക്കുറിച്ചു ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിൽ ഹേമാംബികാ നഗർ സിഐ സി.പ്രേമാനന്ദകൃഷ്ണൻ, എസ്ഐ രഞ്ജിത് കെ.വിശ്വനാഥൻ, സിപിഒമാരായ പി.പ്രഷോബ്, ജയമോൻ, സതീശൻ, റിയാസുദ്ദീൻ, സതീശൻ, രാമകൃഷ്ണൻ, വനിതാ സിപിഒ ഷൈലജ എന്നിവരാണ് സാം ജി.വൽസനെ അറസ്റ്റ് ചെയ്തത്. ഇയാളെ റിമാൻഡ് ചെയ്തു. മോഷണം, പിടിച്ചുപറി, ആക്രമണം തുടങ്ങി ഒട്ടേറെ കേസുകളിലും സാം ജെ.വൽസൻ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
Leave a Reply