Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2026 10:25 pm

Menu

Published on October 21, 2016 at 12:35 pm

12 കോടിയുടെ തട്ടിപ്പ്, അവതാര്‍ ജ്വല്ലറിയുടെ ഉടമ അറസ്റ്റില്‍

avatar-gold-jewellery-owner-arrested-for-fraud

പെരുമ്പാവൂര്‍:തട്ടിപ്പ് കേസിൽ അവതാര്‍ ജ്വല്ലറി ഉടമ യു അബ്ദുള്ള അറസ്റ്റില്‍.ഒറ്റപ്പാലം തൃത്താല ഊരത്തൊടിയിൽ അബ്ദുള്ള(51) ആണ് പോലീസിന്റെ പിടിയിലായത്.പെരുമ്പാവൂരിലെ പ്രശസ്ത സ്വര്‍ണവ്യാപാരിയുടെ ജ്വല്ലറി അവതാര്‍ ബ്രാന്‍ഡില്‍ പുതുതായി തുടങ്ങുന്നതിന് ഇരുകൂട്ടരും കരാറുണ്ടാക്കിയിരുന്നു. കരാര്‍ പ്രകാരം നല്‍കിയ 12 കോടിയുടെ സ്വര്‍ണം കൈക്കലാക്കി ഇയാള്‍ വിദേശത്തേക്ക് കടക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. പെരുമ്പാവൂരിലെ വ്യാപാരി റൂറല്‍ എസ്.പി പി.എന്‍. ഉണ്ണിരാജന് നല്‍കി പാരാതിയുടെ അടിസ്ഥാനത്തില്‍ ഡിവൈ.എസ്.പി കെ. സുദര്‍ശനന്‍െറ നേതൃത്വത്തില്‍ രൂപവത്കരിച്ച പ്രത്യേക അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്. വിദേശത്തും ആന്ധ്രപ്രദേശ്, കര്‍ണാടക സംസ്ഥാനങ്ങളിലും ഒളിവില്‍ കഴിഞ്ഞ ഇയാള്‍ കോഴിക്കോട്ട് എത്തിയ വിവരത്തിന്‍െറ അടിസ്ഥാനത്തിലാണ് അറസ്റ്റിലായത്.

വിദേശത്ത് കഴിയുന്ന മകനുള്‍പ്പെടെ കൂടുതല്‍ പേരെ പിടികൂടാനുണ്ട്. ഉപഭോക്താക്കളെ ചിട്ടിയില്‍ ചേര്‍ത്ത് സ്വര്‍ണം കൊടുക്കാതെ തട്ടിപ്പ് നടത്തിയതിന് തൃശൂര്‍, കളമശ്ശേരി സ്റ്റേഷനുകളില്‍ അവതാര്‍ ഗോള്‍ഡിനെതിരെ കേസുകളുണ്ടെന്നും പൊലീസ് പറഞ്ഞു. സി.ഐ ബൈജു പൗലോസ്, എസ്.ഐ പി.എ. ഫൈസല്‍, എ.എസ്.ഐ കെ.ജി. ജയകുമാര്‍, സി.പി.ഒമാരായ രാജേന്ദ്രന്‍, ശ്യാം, രാഹുല്‍, റെന്നി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

മെഗാസ്റ്റാര്‍ മമ്മൂട്ടി ആയിരുന്നു അവതാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സിന്‍റെ പരസ്യത്തിലെ പ്രധാന മോഡല്‍. വളരെ പെട്ടെന്നായിരുന്നു ഈ ബ്രാന്‍ഡ് കേരളത്തില്‍ ശ്രദ്ധ നേടിയത്.പരസ്യങ്ങളില്‍ അഭിനയിക്കുന്ന താരങ്ങള്‍ക്കും തട്ടിപ്പില്‍ നിന്ന് ഒഴിഞ്ഞ് മാറാന്‍ പറ്റില്ല എന്നാണ് പുതിയ കോടതി വിധികള്‍ സൂചിപ്പിക്കുന്നത്. അങ്ങനെയെങ്കില്‍ മമ്മൂട്ടിയും അവതാര്‍ ജ്വല്ലറികളുമായി ബന്ധപ്പെട്ട കേസില്‍ നിയമ നടപടി നേരിടേണ്ടി വരുമോ എന്നകാര്യം സംശയിക്കേണ്ടിയിരിക്കുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News