Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഡൽഹി :വോഡഫോണ്‍ വീണ്ടും ഉപയോക്താക്കള്‍ക്ക് ആകര്‍ഷകമായ ഓഫറുമായി രംഗത്ത് എത്തിയിരിക്കുകയാണ്. ദീപാവലിക്ക് ഇന്ത്യയില്‍ മുഴുവന്‍ ഫ്രീ റോമിംഗ് നല്‍കാനാണ് വോഡഫോണ്‍ തീരുമാനിച്ചിരിക്കുന്നത്. കൂടാതെ മറ്റു 4 ജി ഓഫറുകളും വോഡഫോണ്‍ നല്‍കുന്നുണ്ട്. ജിയോ വന്നതോടെ നെറ്റ് ചാര്‍ജുകളില്‍ വോഡഫോണ്‍ നേരത്തെ തന്നെ മാറ്റം വരുത്തിയിരുന്നു. അതിനു പുറമെയാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന അപ്രതീക്ഷ ഓഫര്‍.
വോഡഫോണ്‍ ആദ്യമായാണ് ഫ്രീ റോമിംഗ് വോഡഫോണ്‍ ഏര്‍പ്പെടുത്തുന്നത്. ഇതിന് പുറമേ ഇന്റര്‍നാഷണല്‍ റോമിംഗിനായി പുതിയ ഓഫറും വോഡഫോണ്‍ ഒരുക്കുന്നുണ്ട്. നിലവില്‍ ബിഎസ്എന്‍എല്‍ മാത്രമാണ് ഇപ്പോള്‍ രാജ്യവ്യാപകമായി ഫ്രീ റോമിംഗ് സേവനം ലഭ്യമാക്കുന്നത്. പുതിയ ഓഫര്‍ വഴി കൂടുതല്‍ ഉപയോക്താക്കളെ ആകര്‍ഷിക്കാന്‍ കഴിയുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.
റിലയന്‍സ് ജിയോ വിപണിയിലെത്തിയതിനെ തുടര്‍ന്നുണ്ടായ താരിഫ് യുദ്ധത്തിന്റെ ഭാഗമായി ഉപയോക്താക്കളെ ആകര്‍ഷിക്കാനുള്ള ശ്രമത്തിലാണ് വോഡഫോണ്‍.
റിലയന്‍സ് ജിയോയുടെ ആവര്‍ഭാവത്തോടെ രാജ്യത്തെ ടെലികോം കമ്പനികളെല്ലാം താരിഫുകളും മറ്റു പ്ലാനുകളും കുറയ്ക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. ഇതിനോട് ചേര്‍ത്ത് വായിക്കണം വൊഡാഫോണിന്റെ പുതിയ വാഗ്ദാനം.
ബിഎസ്എന്‍എല്‍ ആണ് റോമിങ്ങില്‍ ഇന്‍കമിങ് കോളുകള്‍ സൗജന്യമാക്കിയ രാജ്യത്തെ ആദ്യ ടെലികോം കമ്പനി. 2015 ജൂണ്‍ പതിനഞ്ച് മുതലാണ് ബിഎസ്എന്‍എല്‍ ഇത് നടപ്പാക്കിയത്. ഒട്ടുമിക്ക ടെലികോം കമ്പനികളും റോമിങ്ങിലെ ഇന്‍കമിങ് കോളുകള്‍ക്ക് താരിഫുകള്‍ നല്‍കുന്നുണ്ട്.
Leave a Reply