Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 26, 2026 7:44 am

Menu

Published on October 31, 2016 at 11:22 am

അന്തരീക്ഷ മലിനീകരണം അതീവ ഗുരുതരമായ നിലയിൽ;ആളുകൾ വീടിനു പുറത്തിറങ്ങരുതെന്ന് മുന്നറിയിപ്പ്…!!

pollution-monitoring-bodys-advice-to-people-in-delhi

ന്യൂഡൽഹി: ഡൽഹിയിലെ അന്തരീക്ഷ മലിനീകരണം അതീവ ഗുരുതരമായ നിലയിലെന്നു മുന്നറിയിപ്പ്. ഡൽഹിയിലെ അന്തരീക്ഷത്തിൽ ഗുണമേന്മ വളരെ കുറഞ്ഞ വായുവാണ് ഇപ്പോഴുള്ളത്. ഈ സാഹചര്യത്തിൽ ജനങ്ങളോടു വീടുകളിൽ നിന്നു പുറത്തിറങ്ങരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. ശ്വാസകോശ, ഹൃദയ സംബന്ധമായ രോഗങ്ങൾ ഉള്ളവരും പ്രായമേറിയവരും പുറത്തിറങ്ങുന്നതു ഒഴിവാക്കണമെന്നാണ് നിർദേശം. ഡൽഹിയിലെ അന്തരീക്ഷ മലിനീകരണം രൂക്ഷമായി തുടരുന്നതിനിടയിലാണ് സംസ്‌ഥാനത്തെ വായുവിന്റെ ഗുണമേന്മ (എയർ ക്വാളിറ്റി ഇൻഡക്സ്) ഏറ്റവും താഴത്തെ നിലയിലെത്തുന്നത്. ചൂടിൽ നിന്ന്‌ തണുപ്പിലേക്കുള്ള കാലാവസ്ഥ വ്യതിയാനത്തോടൊപ്പം കാറ്റ്‌

വളരെക്കുറവായിരുന്നുവെന്നതുമാണ്‌ മലിനീകരണം വർധിക്കാൻ കാരണമായതെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം വിലയിരുത്തുന്നുത്‌.കാറ്റ്‌ വളരെ കുറഞ്ഞതോടൊപ്പം ചില സമയത്ത്‌ കാറ്റ്‌ തീരെയില്ലായിരുന്നുവെന്നതും അന്തരീക്ഷ മലിനീകരണത്തിന്‌ ആക്കം കൂട്ടിയിട്ടുണ്ട്‌.നഗരത്തിന്റെ വായുശുദ്ധി സൂചിക ഈ സീസണിലെ ഏറ്റവും താഴ്‌ന്ന നിലയിലാണ്‌. ഇങ്ങനെ തുടർന്നാൽ അത്‌ ആരോഗ്യമുള്ള മനുഷ്യരെപ്പോലും സാരമായി ബാധിക്കാനിടയുണ്ട്‌.

അതിനിടെ ഡൽഹിയിലെ അന്തരീക്ഷ മലിനീകരണ നിയന്ത്രണത്തിന് പുതു സംവിധാനങ്ങൾ

pollution-monitoring-bodys-advice-to-people-in-delhi

തുടങ്ങാൻ സർക്കാർ തീരുമാനിച്ചു.വായു ശുദ്ധീകരണ യന്ത്രം, ചിമ്മനികള്‍, കൃത്രിമ ജലധാര എന്നിവ ഉള്‍പ്പെട്ട നൂതന മലിനീകരണ നിയന്ത്രണ മാര്‍ഗങ്ങള്‍ പലയിടങ്ങളിലായി സ്ഥാപിക്കാനാണ് തീരുമാനം.

നേരത്തെ നടപ്പിലാക്കിയ ഒറ്റ ഇരട്ട പദ്ധതിയുടെ രണ്ടാം ഘട്ടം വേണ്ടത്ര ഫലം കാണാതിരുന്ന സാഹചര്യത്തിലാണ് പുതിയ പദ്ധതിയുമായി സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്. ഡല്‍ഹി നഗരത്തിലെ അന്തരീക്ഷ മലിനീകരണം ദിനം പ്രതി വര്‍ധിക്കുന്നതായുള്ള വിവിധ ഏജന്‍സി റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് എഎപി സര്‍ക്കാര്‍ പുതിയ സംവിധാനങ്ങളുമായി എത്തിയിരിക്കുന്നത്.

pollution-monitoring-bodys-advice-to-people-in-delhi

ഡല്‍ഹിയിലെ കൂടുതല്‍ അന്തരീക്ഷമലിനീകരണം ഉണ്ടാകുന്ന പ്രദേശങ്ങളായ ഐടിഒ, ആനന്ദ് വിഹാര്‍, കശ്മീരി ഗേറ്റ്, ഐഐടി, എയിംസ് എന്നിവിടങ്ങളിലാണ് ആദ്യ ഘട്ടത്തില്‍ പദ്ധതി നടപ്പിലാക്കുക. 45 ദിവസത്തിനകം തന്നെ പദ്ധതി നടപ്പിലാക്കാനാണ് സര്‍ക്കാര്‍ തയ്യാറെടുക്കുന്നതെന്ന് ഡല്‍ഹി മലിനീകരണ നിയന്ത്രണ സമിതിയുടെ മേധാവി മന്ത്രി സത്യേന്ദര്‍ ജെയിന്‍ പറഞ്ഞു. നാഷനല്‍ എന്‍വയണ്‍മെന്റല്‍ എന്‍ജിനിയറിങ് ഇന്‍സ്റ്റിറ്റ്യൂട്ട്, ഐഐടി ബോംബെ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുക. പൂനൈയില്‍ പരീക്ഷിച്ച് വിജയിച്ച പദ്ധതിയാണ് ഡല്‍ഹിയിലും നടപ്പിലാക്കാനിരിക്കുന്നത്.

pollution-monitoring-bodys-advice-to-people-in-delhi

നേരത്തെ ദീപാവലി ആഘോഷങ്ങളില്‍ പടക്കങ്ങള്‍ പൊട്ടിക്കരുതെന്നു ഡല്‍ഹി നിവാസികളോടു സംസ്ഥാന പരിസ്ഥിതി മന്ത്രി ഇമ്രാന്‍ ഹുസൈന്‍ അഭ്യര്‍ഥിച്ചിരുന്നു. അനധികൃതമായി സൂക്ഷിച്ചിരുന്ന പടക്കങ്ങള്‍ അധികൃതര്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ഇതു വരുന്ന രണ്ടു ദിവസത്തിനുള്ളിൽ കൂടുതൽ രൂക്ഷമായ അവസ്‌ഥയിലാകുമെന്നും നിലവിലുള്ള അവസ്‌ഥ ആരോഗ്യമുള്ളവരെപ്പോലും ഗുരുതരമായി ബാധിക്കുമെന്ന ആരോഗ്യ വകുപ്പിന്റെ നിർദേശത്തെ തുടർന്നായിരുന്നു. അതേസമയം, അന്തരീക്ഷ മലിനീകരണത്തിൽ പഞ്ചാബിനെയും ഹരിയാനയെയും കുറ്റപ്പെടുത്തി ഡൽഹി സർക്കാർ രംഗത്തെത്തി. ധാന്യം കൊയ്തശേഷം അവശേഷിക്കുന്ന കുറ്റി പഞ്ചാബും ഹരിയാനയും കത്തിക്കുന്നതാണു മലിനീകരണത്തിനു കാരണമാകുന്നതെന്നാണ് സർക്കാർ പറയുന്നത്. ഈ മാസം 26ന് ഈ സംസ്‌ഥാനങ്ങളിലെ വയലുകളിൽ വ്യാപകമായി തീ കത്തിക്കുന്നതിന്റെ, നാസ പകർത്തിയ ഉപഗ്രഹ ചിത്രവും ഡൽഹി സർക്കാർ പുറത്തുവിട്ടു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News