Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 28, 2026 1:39 pm

Menu

Published on November 7, 2016 at 8:45 am

ജമ്മു കശ്മീരിലെ പുഞ്ചില്‍ പാക് വെടിവെപ്പില്‍ രണ്ട് ജവാന്‍മാര്‍ കൊല്ലപ്പെട്ടു

pak-opens-fire-to-facilitate-infiltration-in-kashmirs-poonch-2-soldiers-die

ന്യൂഡല്‍ഹി: ജമ്മുകശ്മീരിലെ പുഞ്ചില്‍ പാകിസ്താന്‍ സൈന്യത്തിന്റെ വെടിവെപ്പില്‍ രണ്ട് ജവാന്‍മാര്‍ കൊല്ലപ്പെട്ടു. രണ്ട് സൈനികര്‍ക്ക് ഗുരുതരമായ പരുക്കേല്‍ക്കുകയും ചെയ്തു.പൂഞ്ച് ജില്ലയിലെ കൃഷ്ണ ഖട്ടിയിലാണ് പാക് സൈന്യം ഏകപക്ഷീയ വെടിവെപ്പ് നടത്തിയത്. പുലർച്ചെ രണ്ടിനാണ് വെടിവെപ്പ് തുടങ്ങിയത്.

പാകിസ്താൻ സൈന്യം ഇന്ത്യൻ പോസ്റ്റിലേക്ക് വെടിവെപ്പും മോട്ടാർ ഷെൽ ആക്രമണവുമാണ് നടത്തിയത്.കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടയില്‍ പാകിസ്താന്റെ വെടിവെപ്പില്‍ എട്ട് സൈനികരാണ് കൊല്ലപ്പെട്ടത്. അതിര്‍ത്തി ഗ്രാമങ്ങളിലെ എട്ട് നാട്ടുകാരും പാക് സൈന്യത്തിന്റെ വെടിവെപ്പില്‍ കൊല്ലപ്പെട്ടു.ഇതിനു ശക്‌തമായ തിരിച്ചടി നല്‍കിയെന്നും കനത്ത നാശനഷ്‌ടമുണ്ടാക്കിയെന്നും ലഫ്‌. കേണല്‍ മേത്ത പറഞ്ഞു.കോപ്രയിലെ പാക്‌ സേനാ പോസ്‌റ്റ്‌ തകര്‍ന്നെന്നും അവര്‍ക്ക്‌ ആള്‍നാശമുണ്ടായെന്നുമാണ്‌ ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ട്‌.

army

നേര്‍ക്കുനേര്‍ വന്നു പോരാടാന്‍ ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌ സിങ്‌ പാകിസ്‌താനെ വെല്ലുവിളിച്ചു. പാകിസ്താന്റെ തുടര്‍ച്ചയായുള്ള വെടിനിര്‍ത്തല്‍ കരാര്‍ ലംഘത്തിന് ശേഷം രണ്ട് ഇന്ത്യന്‍ സൈനികരുടെ ജീവന്‍ കൂടി നഷ്ടപ്പെട്ട സംഭവത്തോട് പ്രതികരിക്കുകയായിരുന്നു ആഭ്യന്തര മന്ത്രി.നിയന്ത്രണരേഖയ്‌ക്കപ്പുറം കടന്നും ലക്ഷ്യം ഭേദിച്ച്‌ സൈന്യം കരുത്തുതെളിയിച്ചതു മറക്കരുതെന്ന്‌ അദ്ദേഹം ഓര്‍മിപ്പിച്ചു.

pak

ശനിയാഴ്ച ഈ മേഖലകളിലേക്ക് പാകിസ്താന്‍ ഭീകരര്‍ നടത്താനിരുന്ന കടന്നുകയറ്റം ഇന്ത്യന്‍ സൈനികര്‍ പരാജയപ്പെടുത്തിയിരുന്നു. ഇന്ത്യന്‍ സൈനികരോട് ഏറ്റുമുട്ടുന്നതിന് പകരം ഗ്രാമവാസികള്‍ക്ക് നേരെ വെടിയുതിര്‍ക്കുന്ന പാകിസ്താന്‍ സൈന്യത്തിന്റെ നടപടി പാകിസ്താന്റെ കഴിവില്ലായ്മയെ ആണ് കാണിക്കുന്നതെന്ന് ഇന്ത്യന്‍ സൈനിക വക്താവ് ലെഫ്റ്റനന്റ് കേണല്‍ മനീഷ് മേത്ര പറഞ്ഞു.

pak

കഴിഞ്ഞ ആഴ്ച പാകിസ്താന്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ സൈനികര്‍ക്ക് പുറമെ എട്ട് ഗ്രാമീണരും കൊല്ലപ്പെട്ടിരുന്നു. ജനവാസ മേഖലകളും പ്രതിരോധ മേഖലകളും ഉള്‍പ്പെടെ നാല് സ്ഥലങ്ങളിലേക്കാണ് ഞായറാഴ്ച പാകിസ്താന്‍ സൈന്യം വെടിയുതിര്‍ത്തത്..സെപ്‌റ്റംബര്‍ 22-നു പാക്‌ അധീന കശ്‌മീരിലെ ഭീകര ഇടത്താവളങ്ങള്‍ തകര്‍ത്ത കമാന്‍ഡോ ദൗത്യത്തിനു ശേഷം പാകിസ്‌താന്‍ നൂറോളം തവണയാണ്‌ രാജ്യാന്തര അതിര്‍ത്തിയിലും നിയന്ത്രണ രേഖയിലുമായി വെടിനിര്‍ത്തല്‍ ലംഘിച്ചത്‌.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News