Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 26, 2026 9:28 am

Menu

Published on November 8, 2016 at 10:25 am

സ്വര്‍ണ വില കുറഞ്ഞു

gold-rates-fall

കൊച്ചി : സ്വര്‍ണ വില കുറഞ്ഞു. പവന് 160 രൂപയാണ് കുറഞ്ഞത്. പവന് 22,960 രൂപയാണ് തിങ്കളാഴ്ചത്തെ നിരക്ക്. ഗ്രാമിന് 20 രൂപ കുറഞ്ഞ് 2,870 രൂപയിലാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ദിവസം പവന് 200 രൂപ വര്‍ദ്ധിച്ചിരുന്നു. 23,120 രൂപയായിരുന്നു ഇന്നലെ വരെ സ്വര്‍ണവില.

നാല് മാസമായി ഒരു മാസത്തിനിടയിലെ ഉയര്‍ന്ന നിരക്കിലായിരുന്നു സ്വര്‍ണ വില. നവംബര്‍ ആരംഭിച്ചതോടെ ആഭരണവിപണികളില്‍ പവന് തിളക്കമേറിയിരുന്നു. 22,840 രൂപയില്‍ വില്‍പന ആരംഭിച്ച പവന്‍ 22,760ലേക്കു തിങ്കളാഴ്ച താഴ്‌ന്നെങ്കിലും പിന്നീട് ശക്തമായി മുന്നേറിയിരുന്നു. ആഗോള വിപണിയില്‍ 31 ഗ്രാമിന്റെ ട്രോയ് ഔണ്‍സിന് 1,288 ഡോളറാണ് നിരക്ക്. യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തില്‍ ആര് വിജയിക്കുമെന്ന് സംബന്ധിച്ച അനിശ്ചിതത്വം കാരണമാണ് സ്വര്‍ണവിപണിയില്‍ വലിയ വില വ്യതിയാനങ്ങളുണ്ടായത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News