Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2026 1:38 am

Menu

Published on November 12, 2016 at 9:57 am

പ്രശസ്ത സീരിയല്‍ നടി മരിച്ച നിലയില്‍; മൃതദേഹത്തിന് മൂന്നു ദിവസത്തെ പഴക്കം…!!

tamil-serial-actress-sabarna-anand-commits-suicide

മൃതദേഹം.ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.വീട്ടില്‍നിന്നും ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് അയല്‍ക്കാര്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. സബര്‍ണ തനിച്ചായിരുന്നു ഇവിടെ താമസം. മുന്ന് ദിവസമായി സബര്‍ണയെ വീടിന് പുറത്തേക്ക് കണ്ടിട്ടില്ലെന്ന് അയല്‍വാസികള്‍ പറഞ്ഞു. സബര്‍ണയെ ആത്മഹത്യയിലേക്ക് നയിച്ച കാരണം വ്യക്തമല്ല. പോലീസ് അന്വേഷണം ആരംഭിച്ചു. സബര്‍ണ മാനസികമായി ഏറെ തകര്‍ന്ന നിലയിലായിരുന്നെന്നാണ് സുഹൃത്തുക്കള്‍ നല്‍കുന്ന സൂചന. സീരിയലുകളില്‍ പഴയപോലെ അവസരം കിട്ടാത്തത് അവരെ വിഷമിപ്പിച്ചിരുന്നു. ബിഎസ് സി സൈക്കോളജി പാസായ സബര്‍ണ സുഹൃത്തുക്കളുടെ സ്വകാര്യ പ്രശ്‌നങ്ങളും മാനസിക സമ്മര്‍ദ്ദങ്ങളുമെല്ലാം പരിഹരിക്കാന്‍ മുന്നിട്ടിറങ്ങാറുണ്ടായിരുന്നു. നടിയുടെ ആത്മഹത്യ ചെന്നൈ ടെലിവിഷന്‍ മേഖലയെ ഞെട്ടിച്ചിരിക്കുകയാണ്.പാശമലർ എന്ന തമിഴ് സീരിയലിൽ ശ്രദ്ധേയ വേഷം ചെയ്ത സബർണ ചാനൽ ഷോകളിലും അവതാരകയായിട്ടുണ്ട്. പിരിവോം സന്തിപ്പോം, പൂജൈ, കാളൈ, പടിക്കാതവൻ തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News