Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ഭ്രാന്തനെന്ന് വിളിച്ച് ഭീകരസംഘടന ഇസ്ലാമിക് സ്റ്റേറ്റ്. ട്രംപിന്റെ മുസ്ലിം വിരുദ്ധത തങ്ങളുടെ ജോലി എളുപ്പമാക്കിയെന്നും ഐഎസ് കമാന്‍ഡര്‍ അബു ഒമര്‍ ഖൊറസാനി.അഫ്ഗാനിസ്താനിലെ ഐഎസിന്റെ തലവാണ് ഖൊറസാനി.അപ്രതീക്ഷിതമായാണ് ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി ഹിലരി ക്ലിന്റനെ മറികടന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രതിനിധി ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റ് സ്ഥാനത്തേക്ക് കുതിച്ചത്.
ട്രംപിന്റെ ജയത്തില്‍ അസംതൃപ്തരായ യുവാക്കളെ ഐഎസിലേക്ക് റിക്രൂട്ട് ചെയ്യാനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും ഖൊറസാനി റോയിട്ടേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.പ്രചാരണത്തിലുടനീളം തന്റെ മുസ്ലിംവിരുദ്ധത തുറന്നുപ്രകടിപ്പിച്ചിരുന്നു ട്രംപ്. ഒരൊറ്റ മുസ്ലിമിനെയും അമേരിക്കയില്‍ പ്രവേശിപ്പിക്കില്ലെന്നായിരുന്നു ട്രംപിന്റെ പ്രഖ്യാപനം.
‘മുസ്ലിം വിരുദ്ധനായ ട്രംപ് അമേരിക്ക ഭരിക്കുമ്പോള്‍ തങ്ങളുടെ ജോലി എളുപ്പമായി. അമേരിക്കയിലെ മുസ്ലിം വിഭാഗം ഇനി ഐഎസിനൊപ്പം ചേരും.’- ഖൊറസാനി പറയുന്നു.
‘അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പും പ്രചാരണവുമെല്ലാം ഐഎസ് നേതൃത്വം സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടായിരുന്നു. എന്നാല്‍ അമേരിക്ക ട്രംപിനെ തെരഞ്ഞെടുക്കുമെന്ന് ഒരിക്കലും വിചാരിച്ചില്ല. ഇതിപ്പോള്‍ സ്വന്തം ശവക്കുഴി അവര്‍ തന്നെ ഒരുക്കിയിരിക്കുകയാണ്.
ട്രംപിനെ അപേക്ഷിച്ച് ഒബാമക്ക് അല്‍പ്പമെങ്കിലും ബുദ്ധിയുണ്ടായിരുന്നു.’
മാര്‍ച്ചിലുണ്ടായ ബ്രസല്‍സ് ആക്രമണത്തിന് പിന്നില്‍ ട്രംപാണെന്ന് പ്രഖ്യാപിക്കുന്ന ഒരു വീഡിയോ നേരത്തെ ഐഎസ് പുറത്തുവിട്ടിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തിരുന്നു.സമീപകാലത്ത് നിരവധി ഭീകരാക്രമണങ്ങള്‍ക്കാണ് അമേരിക്ക സാക്ഷ്യം വഹിച്ചത്. ഇതില്‍ ഭൂരിഭാഗവും ആസൂത്രണം ചെയ്തത് ഐഎസ് ആണ്. ഇനിയും ഭീകരാക്രമണങ്ങളുണ്ടാകുമെന്ന് മുന്നറിയിപ്പിനിടെയാണ് ഐഎസിന്റെ പ്രതികരണം.
Leave a Reply