Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 24, 2026 4:48 am

Menu

Published on November 16, 2016 at 2:20 pm

വിജയ് മല്ല്യ ഉള്‍പ്പെടെയുള്ള വമ്പൻമാരുടെ 7016 കോടി രൂപ വായ്പാ കുടിശിക എഴുതിത്തള്ളി

sbi-writes-off-loans-of-63-wilful-defaulters

ന്യൂഡല്‍ഹി:വായ്പ തിരിച്ചടയ്ക്കുന്നതില്‍ കുടിശിക വരുത്തിയ വമ്പന്‍മാരുടെ കടം എസ്ബിഐ എഴുതിത്തള്ളി.വായ്പ തിരിച്ചടക്കുന്നതില്‍ മനപൂര്‍വ്വം വീഴ്ച്ച വരുത്തിയ വിജയ് മല്യയുടെ കിങ് ഫിഷര്‍ അടക്കമുള്ളവയുടെ 7016 കോടി രൂപയുടെ വായ്പയാണ് എഴുതി തള്ളിയത്‌.വായ്പ അടക്കുന്നതില്‍ മനപൂര്‍വ്വം വീഴ്ച്ച വരുത്തിയ ആദ്യ 100 പേരില്‍ 63 പേരുടെ കിട്ടാക്കടം പൂര്‍ണമായും 31 പേരുടെ ഭാഗികമായും എഴുതി തള്ളി. ആറ് പേരുടെ കിട്ടാക്കടമായാണ് എഴുതി തള്ളിയിരിക്കുന്നത്. എന്നാല്‍ വമ്പന്‍മാരുടെ വായ്പാ എന്നാണ് എഴുതി തള്ളിയതെന്ന് വ്യക്തമല്ല. 2016 ജൂണ്‍ 30 വരെ എസ്ബിഐ 48,000 കോടി രൂപയുടെ വായ്പാ കുടിശ്ശികയാണ് എഴുതിത്തള്ളിയത്. ഡിഎന്‍എ ആണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്.

കള്ളപ്പണത്തെ നേരിടാന്‍ കേന്ദ്രസര്‍ക്കാര്‍ 500,100 നോട്ടുകളുടെ നിരോധനം നടപ്പിലാക്കിയതിന് പിന്നാലെയാണ് വന്‍കിടക്കാരുടെ വായ്പ എഴുതി തള്ളിയ വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്. വായ്പ എഴുതിത്തള്ളിയ വാര്‍ത്തയോട് പ്രതികരിക്കാന്‍ എസ്ബിഐയോ വ്യവസായികളെ ഇതുവരെ തയ്യാറായിട്ടില്ല.

വായ്പ തിരിച്ചടിക്കുന്നതില്‍ മനപൂര്‍വ്വം വീഴ്ച്ച വരുത്തിയ വമ്പന്‍മാരുടെ പട്ടികയില്‍ വിജയ് മല്യയാണ് ഒന്നാമത്. മല്യയുടെ 1,201 കോടിയുടെ വായ്പ എഴുതിത്തള്ളിയെന്നാണ് ബാങ്ക് ബാലന്‍സ് ഷീറ്റിലുള്ളത്. കെഎസ് ഓയില്‍(596 കോടി), സൂര്യ ഫാര്‍മസ്യൂട്ടിക്കല്‍(526 കോടി), ജിഇടി പവര്‍(400 കോടി), സായ് ഇന്‍ഫോ സിസ്റ്റം(376 കോടി) എന്നിവരാണ് പട്ടികയില്‍ മുന്‍നിരയില്‍.

വായ്പാ തിരിച്ചടവ് ഇല്ലാത്ത അക്കൗണ്ടുകളുടെ എണ്ണം കുറച്ചുകൊണ്ട്. ബാങ്കിന്റെ കിട്ടാക്കട ബാധ്യത ഇല്ലാതാക്കാനുമാണ് കടം എഴുതി തള്ളുന്നതിലൂടെ ബാങ്ക് ലക്ഷ്യമിടുന്നത്. കിട്ടാക്കടം കുറക്കുന്നത് ബാങ്കിനെ ശക്തിപ്പെടുമെന്നാണ് പൊതുസങ്കല്‍പ്പം.

60 വയസുകാരനായ കിംഗ് ഫിഷര്‍ മുതലാളി, കിംഗ് ഫിഷര്‍ എയര്‍ലൈന്‍സിന് വേണ്ടിയാണ് ഭീമന്‍ തുക 17 ബാങ്കുകളില്‍ നിന്ന് വായ്പ എടുത്തത്. കിംഗ് ഫിഷര്‍ നഷ്ടത്തിലായി പൂട്ടിപ്പോവുകയും ചെയ്തതോടെ മല്യ വായ്പ തുക തിരിച്ചടച്ചില്ല. ദേശസാല്‍കൃത ബാങ്കുകള്‍ നിയമ നടപടി സ്വീകരിച്ചതോടെ മാര്‍ച്ച് 2ന് വിജയ് മല്യ ഇന്ത്യയില്‍ നിന്ന് മുങ്ങി. നാടുവിട്ട വ്യവസായി ഇംഗ്ലണ്ടിലാണ് താമസം.

17 ബാങ്കുകളില്‍ നിന്നായി 6,963 കോടിയാണ് മല്യയുടെ കിങ് ഫിഷര്‍ ലോണെടുത്തിരുന്നത്. ഗോവയിലെ മല്യയുടെ കിങ്ഫിഷര്‍ വില്ല വീണ്ടും ലേലത്തില്‍ വെക്കാനുള്ള ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തിന്റെ ശ്രമം നേരത്തെ പരാജയപ്പെട്ടിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News